Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ജനതയോട് ക്ഷമാപണം നടത്തി ഇറാന്‍ ആക്ടിവിസ്റ്റുകള്‍

തെഹ്‌റാന്‍: സിറിയയിലെ കൂട്ടകശാപ്പുകളില്‍ ഇറാന്‍ വഹിച്ച പങ്കിന്റെ പേരില്‍ ഇറാന്‍ ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമായ 299 പേര്‍ സിറിയന്‍ ജനതയോട് ക്ഷമാപണം നടത്തി. ‘റേഡിയോ സമാന’ എന്ന ഇറാന്‍ വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന് അകത്തും പുറത്തുമുള്ള ആക്ടിവിസ്റ്റുകള്‍ ചേര്‍ന്നാണ് തങ്ങളുടെ രാജ്യം നടത്തിയ ഇടപെടലിന്റെ പേരില്‍ സിറിയന്‍ ജനതയോട് ക്ഷമാപണം നടത്തിക്കൊണ്ട് പ്രസ്താവനയിറക്കിയത്.
തങ്ങളുടെ ഭരണകൂടം സിറിയക്ക് നേരെ സ്വീകരിച്ച നയത്തെയും പ്രസ്താവന അപലപിച്ചു. വര്‍ഷങ്ങളായി ലോകത്തെ കിഴക്കും പടിഞ്ഞാറുമുള്ള ഭരണകൂടങ്ങള്‍ മര്‍ദിതരായ സിറിയന്‍ ജനതക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുകയാണ്. സിറിയന്‍ ജനതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങളുടെ രാജ്യം വഹിച്ച പങ്കിനെ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. എന്ന് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി. തെഹ്‌റാന്‍ ഭരണകൂടം സിറിയക്ക് നേരെ സ്വീകരിച്ച സമീപനത്തില്‍ ഇറാന്‍ ജനതക്ക് യാതൊരു പങ്കുമില്ലെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു. സിറിയയില്‍ 2011 മാര്‍ച്ചില്‍ തുടക്കം കുറിച്ച ജനകീയ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതില്‍ അസദ് ഭരണകൂടത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് ഇറാനാണ്.

Related Articles