Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ കൂട്ടക്കുരുതിക്ക് രഹസ്യ ഉടമ്പടിയുണ്ടെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍

കുവൈത്ത് സിറ്റി: സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്ക് രഹസ്യ ഉടമ്പടി തയാറാക്കിയിട്ടുണ്ടെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച കുവൈത്ത് ദേശീയ അസംബ്ലി സംഘടിപ്പിച്ച സമ്മേളനത്തിലാണ് അംഗങ്ങള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഗൂതയെ ഉന്മൂലനം ചെയ്യുന്നു’ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

ഗൂതയിലെ രൂക്ഷമായ ആക്രമണത്തില്‍ യോഗം അപലപിച്ചു. സിറിയയില്‍ കുറഞ്ഞുവരുന്ന ജനസംഖ്യയിലും സമ്മേളനം അപലപിച്ചു. സിറിയയിലെ അലപ്പോയിലും ഹോംസിലും നടന്ന കൂട്ടക്കുരുതിക്ക് സമാനമാണ് ഗൂതയിലേതും. സെക്യൂരിറ്റി കൗണ്‍സില്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പതിനായിരക്കണക്കിന് ആളുകളാണ് സിറിയയില്‍ മരിച്ചു വീഴുന്നത്. സിറിയയില്‍ കേവലം ഒരു യുദ്ധമല്ല നടക്കുന്നത്. അതൊരു കൂട്ടക്കൊലയാണ്. അവിടെ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണ്. എം.പിയായ ഒസാമ അല്‍ ഷഹീന്‍ പറഞ്ഞു. സയണിസത്തിന്റെ നിലനില്‍പ്പിനെയാണ് ഇതിലൂടെ സംരക്ഷിക്കുന്നതെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി.

 

Related Articles