Current Date

Search
Close this search box.
Search
Close this search box.

സിറിയക്ക് 62 മില്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനവുമായി ഫ്രാന്‍സ്

ദമസ്‌കസ്: സിറിയയില്‍ ലോകരാജ്യങ്ങള്‍ ചേരിതിരിഞ്ഞ് യുദ്ധം നടത്തവെ സഹായ വാഗ്ദാനവുമായി ഫ്രാന്‍സ് രംഗത്ത്. 20 വ്യത്യസ്ത മനുഷ്യാവകാശ സംഘടനകള്‍ക്കായി 62 മില്യണ്‍ ഡോളറിന്റെ സഹായമാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വാഗ്ദാനം ചെയ്തത്. സിറിയയില്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇതിനെത്തുടര്‍ന്നാണ് സഹായം വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

നേരത്തെ മാക്രോണ്‍ സിറിയയിലെ സന്നദ്ധ സഹായ ഗ്രൂപ്പംകളുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന മാനുഷിക പ്രതിസന്ധികളെക്കുറിച്ചും സഹായങ്ങള്‍ ലഭ്യമാക്കേണ്ടതിനെക്കുറിച്ചും സംഘടന പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്. സിറിയന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് കടക്കവെയാണ് ഫ്രാന്‍സിന്റെ ഇടപെടല്‍. സിറിയയില്‍ യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയുടെ ഭാഗമാണ് ഫ്രാന്‍സ്.

 

Related Articles