Current Date

Search
Close this search box.
Search
Close this search box.

സിറിയക്കെതിരായ ഉപരോധത്തിന് തടസ്സം നിന്നത് വൈറ്റ് ഹൗസ്

ന്യൂയോര്‍ക്: യുദ്ധക്കുറ്റത്തിന്റെയും രാജ്യത്തെ സിവിലിയന്‍മാര്‍ക്ക് എതിരായ ക്രൂരമായ അതിക്രമങ്ങളുടെയും പേരില്‍ സിറിയയിലെ ബശാറുല്‍ അസദ് ഭരണകുടത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ബില്ല് വൈറ്റ് ഹൗസ് ബോധപൂര്‍വ്വം കാലം താമസംവരത്തിയതായി ‘വാഷിങ്ടണ്‍ ടൈംസ്’ റിപ്പോര്‍ട്ട്. വൈറ്റ് ഹൗസില്‍ നിന്നുള്ള സമ്മര്‍ദത്തിന് വഴങ്ങി ഡെമോക്രാറ്റ് നേതാക്കള്‍ ബില്ലില്‍ വോട്ടെടുപ്പ് നടത്തുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു എന്നും ജോഷ് റോഗിന്‍ തയ്യാറാക്കിയ റിപോര്‍ട്ട് പറയുന്നു.
സഭാ അംഗങ്ങളും കോണ്‍ഗ്രസ് സ്റ്റാഫും ചേര്‍ന്നായിരുന്നു ‘സീസര്‍ സിറിയ സിവിലിയന്‍ പ്രൊട്ടക്ഷന്‍ ആക്ട്’ എന്ന പേരില്‍ ബില്ല് ഈ ആഴ്ച കൊണ്ടുവരുന്നതിനും പാസാക്കുന്നതിനുമായി തയ്യാറാക്കിയത്. അസദ് ഭരണകൂടം കസ്റ്റഡിയിലെടുത്ത സിവിലിയന്‍മാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ 55000 ത്തോളം ഫോട്ടോകള്‍ ‘സീസര്‍’ എന്ന പേരില്‍ ഒരു സിറിയന്‍ സൈനികന്‍ പുറത്തുവിട്ടിരിന്നു. അതിലേക്ക് ചേര്‍ത്തിയാണ് ബില്ലിന് പേര് നല്‍കിയത്.
വൈറ്റ് ഹൗസ് വിദേശകാര്യ കമ്മറ്റിയുടെ ഡെമോക്രാറ്റിക് പ്രതിനിധി എലിയേറ്റ് എയ്ഞ്ചലാണ് ബില്ല് പ്രാഥമികമായി തയ്യാറാക്കിയത്. കമ്മറ്റിയിലെ മറ്റു അംഗങ്ങളായ ഇദ് റോയിസ്, ലിറല്‍ ഡെമോക്രാറ്റിക് പ്രതിനിധി ജാന്‍ ഷാകോസ്‌കി തുടങ്ങിയവര്‍ ബില്ലില്‍ ഒപ്പുവെച്ചു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചക്കുശേഷം അടുത്താഴ്ചയിലേക്കുള്ള അസംബ്ലി കലണ്ടര്‍ തയ്യാറാക്കുന്നതിന് തൊട്ടുമുമ്പായി വൈറ്റ് ഹൗസ് വിദേശകാര്യ മന്ത്രാലയം ഇരുപാര്‍ട്ടികളിലെയും നേതാക്കളെ വിളിച്ചുകൂട്ടി ബില്ല് ഉപേക്ഷിക്കുന്നതിന് ആവശ്യപ്പെടുകയായിരുന്നു. ഡെമോക്രാറ്റ പ്രതിനിധികള്‍ അതിന് വഴങ്ങുകയായിരുന്നുവെന്നും ലേഖകന്‍ വിശദീകരിക്കുന്നു.
സിറിയയിലെ അരാജകത്വത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെ ഇരുകക്ഷികളും ഒന്നിച്ച ഒരു ബില്ല് ഇല്ലാതാക്കിയതിലൂടെ മുറിവില്‍ ഉപ്പുതേക്കുകയാണ് പ്രസിഡന്റ് ഒബാമ ചെയ്തിരിക്കുന്നതെന്ന് സ്പീക്കര്‍ പോള്‍ റയാന്റെ പ്രസ് സെക്രട്ടറി ആഷ്‌ലീ സ്‌ട്രോങ് പറഞ്ഞു. എങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസ്തുത ബില്ലില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാവുമെന്നും ലേഖകന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles