Current Date

Search
Close this search box.
Search
Close this search box.

സാഹോദര്യത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുക: അബ്ദുല്‍ ഹകീം നദ്‌വി

പാലക്കാട്: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ സാഹോദര്യത്തിന്റെ സംസ്‌കാരം കൊണ്ട് മറികടക്കാന്‍ കഴിയണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം അബ്ദുല്‍ ഹകീം നദ്‌വി. ‘സംഘ്പരിവാര്‍ ഫാസിസം, ഇസ്രായേല്‍ ഭീകരത: സമകാലിക സാഹചര്യവും മുസ്‌ലിംകളും’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ല കമ്മിറ്റി മേപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല സമിതിയംഗം സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ഇസ്രായേലും സംഘ്പരിവാറും ഒരേ തൂവല്‍പക്ഷികളാണെന്നും രണ്ടിന്റെയും ആശയസംഹിതകള്‍ മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാരം ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ ഇസ്രായേല്‍ അവരുടെ പരിധിയില്‍ അക്രമം അഴിച്ചുവിടുന്നു. രണ്ടും സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ദുര്‍ശക്തികളുടെ പ്രവര്‍ത്തനങ്ങളെ നിലക്കുനിര്‍ത്താന്‍ വൈജാത്യങ്ങള്‍ നിലനില്‍ക്കേ തന്നെ ഒറ്റക്കെട്ടായ മുന്നേറ്റം വേണം. മസ്ജിദുല്‍ അഖ്‌സക്കെതിരായ ഇസ്രായേലിന്റെ നീക്കത്തെ ചെറുത്തുതോല്‍പ്പിച്ച ഫലസ്തീന്‍ ജനതയുടെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ല സമിതിയംഗം മജീദ് തത്തമങ്കലം, അലവി ഹാജി, വി.പി. മുഹമ്മദലി, നൗഷാദ് ആലവി എന്നിവര്‍ സംബന്ധിച്ചു.

Related Articles