Current Date

Search
Close this search box.
Search
Close this search box.

സായുധ ചെറുത്തുനില്‍പിനുള്ള ആഹ്വാനവുമായി ബഹ്‌റൈനിലെ ശിയാ നേതാവ്

മനാമ: സായുധ ചെറുത്തുനില്‍പിനുള്ള ആഹ്വാനവുമായി ബഹ്‌റൈനിലെ ശിയാ നേതാവ് മുര്‍തസ സിന്ദി രംഗത്ത്. തയ്യാറുല്‍ വഫാഉല്‍ ഇസ്‌ലാമി എന്ന സംഘടനയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. 2014 മാര്‍ച്ചില്‍ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഞായറാഴ്ച്ച മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ബഹ്‌റൈന്‍ ഭരണകൂടം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ശിയാ നേതാവിന്റെ ഈ പ്രഖ്യാപനം. തന്റെ അനുയായികള്‍ സായുധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ സിന്ദി വ്യക്തമാക്കുന്നുണ്ട്. ”ഞങ്ങള്‍ തയ്യാറുല്‍ വഫാഉല്‍ ഇസ്‌ലാമി പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായി പ്രഖ്യാപിക്കുകയാണ്. രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഞങ്ങളത് പ്രഖ്യാപിച്ചിട്ടുണ്ട്… ഒരു പിടുത്തം മൈതാനത്താണെങ്കില്‍ മറ്റൊന്ന് കാഞ്ചിയിലാണ്. ഗൗരവത്തോടെയാണ് ഞങ്ങളിക്കാര്യത്തെ കാണുന്നത്.” എന്നാണ് അദ്ദേഹം അതില്‍ പറയുന്നത്.
വിഭാഗീയത നിറഞ്ഞ ഈ പ്രസ്താവന ഇറാന്റെ പിന്തുണയോടെയാണെന്നും ആര്‍ക്കും അത് ഗുണം ചെയ്യില്ലെന്നും ഗള്‍ഫ് ഫോറം ഫോര്‍ പീസ്&സെക്യൂരിറ്റിയുടെ അധ്യക്ഷന്‍ ഫഹദ് ശുലൈമി പറഞ്ഞു. സൈനിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നവര്‍ അതിനേക്കാള്‍ ശക്തമായ സൈനിക പ്രവര്‍ത്തനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related Articles