Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ജനഹിതം മാനിച്ചായിരിക്കണം: മനീഷ

തേഞ്ഞിപ്പലം: ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാണയങ്ങളെ അസാധുവാക്കലും സാമ്പത്തിക രംഗത്തെ നവീന പരിഷ്‌കാരങ്ങളും ജനഹിതം മാനിച്ചും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുമായിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. മനീഷ കാലിക്കറ്റ് യൂണിവേഴ്സ്റ്റി സി.എച്ച് ചെയറില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. കള്ളപ്പണവും സാമ്പത്തിക അസന്തുലിതാവസ്ഥയും തടയാനുള്ള ഗവര്‍ണമെന്റ് നീക്കം ശ്ലാഘനീയമാണ്. എങ്കിലും അവ നടപ്പിലാക്കുന്നതിനുള്ള അപാകതകള്‍ പരിഹരിക്കേണ്ടതും ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതുമാണ്. സാമ്പത്തിക അസന്തുലിതാവസ്ഥയക്കും ദാരിദ്ര നിര്‍മ്മാര്‍ജനത്തിനും മുതലാളിത്ത വ്യവസ്ഥ പരിഹാരമല്ലെന്നും ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയാണ് രാജ്യത്തിനാവശ്യമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ മനീഷ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈ. പ്രസിഡണ്ട് അബ്ദുറഹീം ചുഴലി അധ്യക്ഷനായി. അലീഗഢ് സാമ്പത്തിക വിഭാഗം അധ്യാപകന്‍ ഡോ. എന്‍.പി അബ്ദുല്‍ അസീസ്, എസ്.ബി.ഐ മുന്‍ ഓഡിറ്റ് മനേജര്‍ എന്‍.പി അലി ഹസ്സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മനീഷ ഡയറക്ടര്‍ ഡോ. ജാബിര്‍ കെ.ടി ഹുദവി സ്വാഗതവും അഷ്‌റഫ് മലയില്‍ നന്ദിയും പറഞ്ഞു.

Related Articles