Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക മേഖലകളില്‍ സ്ത്രീകള്‍ക്കും ഇടങ്ങളുണ്ടാവണം: ഫ്രന്റ്‌സ് സെമിനാര്‍

മനാമ: മനുഷ്യന്‍ നിലകൊള്ളുന്ന എല്ലാ ഇടങ്ങളിലും സ്ത്രീകള്‍ക്കും അര്‍ഹമായ പരിഗണ നല്‍കാന്‍ സമൂഹം തയാറാവണമെന്ന് ഫ്രന്റ്‌സ് വനിതാ വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, തൊഴില്‍, വ്യാപാര, രാഷ്ട്ര പുനര്‍ നിര്‍മാണ മേഖലകളില്‍ സ്ത്രീകള്‍ക്കും അര്‍ഹമായ അവസരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ദ്വിമാസ കാമ്പയിന്റെ ഭാഗമായി ‘സാമൂഹിക ഇടപെടലുകളിലെ സ്ത്രീ സാന്നിദ്ധ്യം’ എന്ന വിഷയത്തില്‍ സിഞ്ചിലുള്ള ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രവാസ ലോകത്തെ പ്രമുഖ വനിതാ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ എല്ലാവരുടെയും മാനസികാവസ്ഥ മനസിലാക്കി പ്രവര്‍ത്തിച്ചത് വീടകങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് ധാരാളം കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാന്‍ കഴിയും. രാഷ്ട്ര നിര്‍മിതിയില്‍ ആണിനോടൊപ്പം പെണ്ണും കൂടി പങ്കാളിത്തം വഹിച്ചാലേ അത് പൂര്‍ണതയിലെത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീ ചര്‍ച്ചകള്‍ വെറും പീഡന കഥകളില്‍ മാത്രം ഒതുക്കാതെ സമൂഹത്തിന്റെ താഴെക്കിടയില്‍ ഇറങ്ങി ചെന്ന് അവശത അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സാധിക്കണം. മതത്തിന്റെ വേര്‍തിരിവുകള്‍ ഉപയോഗിച്ച് വോട്ടു ബാങ്കുകള്‍ ഉണ്ടാക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുമ്പോള്‍ അതിനതീതമായി മതത്തിന്റെ യും രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതെ സ്ത്രീകളെ ബഹുമാനിക്കുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ സ്ത്രീക്ക് കഴിയേണ്ട തുണ്ട്. മത മൂല്യങ്ങള്‍ പാലിച്ചും പിന്തുടര്‍ന്നും സ്ത്രീകള്‍ സകല മേഖലകളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചതിന്റെ ഉദാഹരണങ്ങള്‍ സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. താന്‍ എന്തും സഹിച്ച് ജീവിക്കേണ്ട വളാണെന്ന ബോധം മാറ്റിയെടുക്കുന്നതോടൊപ്പം തങ്ങളുടെ പെണ്‍മക്കള്‍ക്കിടയില്‍ അങ്ങിനെ ഒരു ചിന്ത ഇല്ലാതിരിക്കാനും സ്ത്രീകള്‍ തന്നെ ശ്രമിക്കേണ്ടതുണ്ടെന്നും സദസ്സില്‍ അഭിപ്രായമുയര്‍ന്നു. സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍വതി ദേവദാസ്, ജമീല അബ്ദുറഹ്മാന്‍, ഷെബിനി വാസുദേവ്, ശൈമില നൌഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫ്രന്റ്‌സ് വനിതാവിംഗ് പ്രസിഡന്റ് ജമീല ഇബ്രാഹീം അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസിസ്റ്റന്റ് സെക്രട്ടറി റഷീദ സുബൈര്‍ വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതം പറഞ്ഞു. സ്മിത ലിയോ ഗാനമാലപിച്ചു. പരിപാടിയില്‍ സംബന്ധിച്ച സാമൂഹിക പ്രമുഖര്‍ക്ക് ജമീല ഇബ്രാഹീം ഉപഹാരം നല്‍കി ആദരിച്ചു. നദീറ ഷാജി പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് സാജിദ സലിം നന്ദിപറയുകയും ജസീന മുനീര്‍ പ്രാര്‍ഥനാ ഗീതം ആലപിച്ചു. ഷഹനാസ് മജീദ്, സലീന ജമാല്‍, മുനീറ ലത്തീഫ്, നജീബ ആസാദ്, ഷബീറ മൂസ, ബുഷ്‌റ റഫീഖ്, ലുലു അബ്ദുല്‍ ഹഖ് ,റുബീന, നുസ്‌റ ത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles