Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക പ്രതിബദ്ധ പ്രവാചക ദര്‍ശനത്തിന്റെ തേട്ടം: ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ്

മനാമ: സാമൂഹിക പ്രതിബദ്ധതയാണ് പ്രവാചക അദ്ധ്യാപനങ്ങളുടെ അടിസ്ഥാനമെന്ന് ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും അല്‍ഇസ്‌ലാഹ് സൊസൈറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് ശൈഖ് അഭിപ്രായപ്പെട്ടു. പ്രവാചകചര്യസന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച് വരുന്ന ദ്വിമാസ കാമ്പയിന്റെ സമാപന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക ദര്‍ശനത്തിന്റെ മനോഹാരിത എന്ന് പറയുന്നത് അതിന്റെ സന്തുലിത വീക്ഷണമാണ്. മതത്തെ തെടായി വായിക്കുകയും അത്തരം വായനകളെ വ്യക്തി ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോളാണ് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തീവ്രവാദമോ ഭീകരവാദമോ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സാമൂഹിക സഹവര്‍ത്തിത്വവും പരസ്പര സ്‌നേഹവും സാഹോദര്യവുമാണ് പ്രവാചക ദര്‍ശനം മുന്നോട്ടു വെക്കുന്നത്. പ്രവാചകന്റെ സന്തുലിതവും സമഗ്രവുമായ ജീവിത കാഴ്ചപ്പാടുകളെ സമൂഹത്തില്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും ബാദ്ധ്യതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫരിപാടിയില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങളായ അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത, അലി ബു ഫര്‍സന്‍, അബ്ദുല്‍ റഹ്മാന്‍ റാഷിദ് മുംജീദ്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ യൂസുഫ് അല്‍ അന്‍സാരി, കേപിറ്റല്‍ സെക്രട്ടറിയേറ്റ് കൗണ്‍സില്‍ എന്‍ജിനീയര്‍ മാസിന്‍ ഉമ്രാന്‍ മുന്‍ എം പിയായ ശൈഖ് ഖാലിദ് മുഹമ്മദ്, ബെ്രെഹനിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ: അബ്ദു റഹ്മാന്‍ അല്‍ അത്വാവി, ബഹ്‌റൈനിലെ പ്രമുഖ ഖാരിഅ് ശൈഖ് ഖാലിദ് അബ്ദുല്ല അബ്ദുല്‍ ഖാദര്‍, ഇബ്‌നുല്‍ ഹൈതം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ ശകീല്‍ അഹ്മദ് അസ്മി എന്നിവര്‍ സമ്മേളനത്തില്‍ അഭിസംബോധന ചെയ്തു.
പ്രമുഖ പണ്ഡിതനും വാഗ്മീയുമായ വിടി അബ്ദുല്ല കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മാനുഷിക മൂല്യങ്ങളുടെ പ്രതിനിദാനമാണ് പ്രവാചക ദര്‍ശനമെന്നും സാമൂഹിക ബാദ്ധ്യതകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടി സന്യാസജീവിതം നയിക്കാന്‍ പ്രവാചക ദര്‍ശനം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാം സന്തുലിതമായ ജീവിത വീക്ഷണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിവായനകളും ജീര്‍ണ്ണതകളും അതിന്റെ അന്തസ്സത്തക്ക് എതിരായിത്തീരുമെന്നും എല്ലാ കാലത്തും മത പുരോഹിതന്മാരും അധികാര നേതൃത്വവും സമൂഹത്തെ ചൂഷണം ചെയ്യാന്‍ വേണ്ടി കപട ആത്മീയതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഇത് തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുക എന്നതാണ് യതാര്‍ത്ഥ മത വിശ്വാസികളുടെ ബാദ്ധ്യത. അക്ഷരങ്ങളിലൂടെയുള്ള വായനകളാണ് മതത്തെ വരണ്ടതും ജീണ്ണിച്ചതുമാക്കുന്നത്. ജീവസുറ്റതും സമഗ്രവും സന്തുലിതവുമായ ജീവിത പദ്ധതിയാണ് പ്രവാചക ദര്‍ശനം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ അദ്ധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിക്കുകായും ചെയ്തു. ഫാജിസ് പ്രാര്‍ത്ഥന നടത്തുകയും കാമ്പയിന്‍ കണ്‍ വീനര്‍ സി എം മുഹമ്മദലി സമാപന പ്രസംഗം നിര്‍വഹിക്കുകയും ചെയ്തു. എ എം ഷാനവാസ്, എം ബദറുദ്ദീന്‍, എം അബ്ബാസ്, അബ്ദുല്‍ ജലീല്‍ കെ എം മുഹമ്മദ്, ഇ കെ സലിം, മുഹമ്മദ് സാജിദ്, അഹമ്മദ് റഫീഖ്, സാജിദ സലിം ജമീല ഇബ്രാഹീം, സക്കീന അബ്ബാസ്, ഷൌക്കത്തലി, ഷൌക്കത്ത് അന്‍സാരി, ജാസിര്‍, ഹാരിസ്, അനീസ്, അബ്ദുല്‍ മജീദ്, ബഷീര്‍, സിറാജ് കീഴ്പള്ളിക്കര, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles