Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക പുനര്‍നിര്‍മാണം സാധ്യമാകേണ്ടത് പുതിയ തലമുറയിലൂടെ: ശിഹാബ് പൂക്കോട്ടൂര്‍

വൈത്തിരി: ആരോഗ്യകരമായ സാമൂഹ്യപുനര്‍നിര്‍മ്മാണം സാധ്യമാകേണ്ടത് പുതുതലമുറയിലൂടെയാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടുര്‍ പറഞ്ഞു. വിദ്യാകൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ നടത്തുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക ഗുണനിലവാരവും മൂല്യബോധവുമുള്ള പുതുതലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. സമര്‍പ്പണ ബോധവും സാമൂഹിക പ്രതിബന്ധതയുമുള്ള നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്നും പ്രവാചകന്റെ നേതൃത്വപാഠങ്ങള്‍ക്ക് പ്രസക്തിയേറിവരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദ്യാകൗണ്‍സില്‍ ഡയറക്ടര്‍ ഡോ. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാസ്‌കൂള്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ ജന: സെക്രട്ടറി ശാക്കിര്‍മൂസ, ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ല സെക്രട്ടറി അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസി. ഡയറക്ടര്‍ ഷംസീര്‍ ഇബ്രാഹീം സ്വാഗതവും കെ.ടി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. 3 ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പില്‍ കേരളത്തിലെ വിദ്യാകൗണ്‍സിലിനു കീഴിലെ വ്യത്യസ്ത സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരാണ് പങ്കെടുക്കുന്നത്. ക്യാമ്പിന്റെ സമാപനം വ്യാഴാഴ്ച ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാം അംഗം ഡോ. കൂട്ടില്‍ മുഹമ്മദലി നിര്‍വഹിക്കും.

Related Articles