Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക അസമത്വത്തിനെതിരെ സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: സെമിനാര്‍

മലപ്പുറം: സാമൂഹിക അസമത്വത്തിനും ഭരണകൂട ഭീകരതക്കുമെതിരെ സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സമൂഹത്തിന്റെ മൂല്യബോധത്തെ രൂപപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റി ഗ്രെയ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാസെമിനാര്‍ അഭിപ്രായപ്പെട്ടു.  മുസ്‌ലിം സ്ത്രീയുടെ ശാക്തീകരണത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തി ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ പരിശ്രമിക്കുകയും മുസ്‌ലിം സ്ത്രീയെ മതചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് വ്യതിചലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.  ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 11ന് കോട്ടക്കലില്‍ വെച്ച് നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  
ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട് സഫിയ അലി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  പി. റുക്‌സാന (ജിഐഒ സംസ്ഥാന പ്രസിഡണ്ട്) വിഷയാവതരണം നടത്തി.  പി. ലൈല (പ്രസിഡണ്ട്, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം മലപ്പുറം) അധ്യക്ഷത വഹിച്ചു.  സക്കീന പുല്‍പാടന്‍, സിഎച്ച് ജമീല, സല്‍മ ടീച്ചര്‍ താനാളൂര്‍ (വനിതാ ലീഗ്), ഇ.സി. ആയിശ (വെല്‍ഫെയര്‍ പാര്‍ട്ടി), ഡോ. സുബൈദ, സുബൈദ തിരൂര്‍ക്കാട്, ഡോ. ലൈല, ഡോ. ഹബീബ പാഷ, പി.വി.കെ. ഹസീന തുടങ്ങിയവര്‍ സംസാരിച്ചു.  കെ.കെ. സുഹ്‌റ (ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി) സമാപനപ്രഭാഷണം നടത്തി.  കെ.എ. സാഹിറ സ്വാഗതവും പി.പി. മൈമൂന നന്ദിയും പറഞ്ഞു.

Related Articles