Current Date

Search
Close this search box.
Search
Close this search box.

സാങ്കേതിക കാരണങ്ങളാല്‍ റഫ അതിര്‍ത്തി അടച്ചു

ഗസ്സ സിറ്റി: ഈജിപത്- ഗസ്സ അതിര്‍ത്തി കവാടമായ റഫ ചില സാങ്കേതിക കാരണങ്ങളാല്‍ അടച്ചു. തിങ്കളാഴ്ചയാണ് ഈജിപ്ത് അധികൃതര്‍ ഇരു ഭാഗത്തെയും ഗേറ്റ് അടച്ചത്. ഈജിപ്തിന്റെ ഭാഗത്തെ ആശയവിനിമയ സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് അടച്ചതെന്നാണ് റിപ്പോര്‍ട്ട്. കമ്യൂണിക്കേഷന്‍ കേബിളിനാണ് കേടുപാടുകള്‍ സംഭവിച്ചത്. തകരാര്‍ പരിഹരിച്ച ശേഷം ഉടന്‍ തുറന്നു നല്‍കുമെന്നാണറിയുന്നത്.

റമദാന്‍ ഒന്നു മുതല്‍ ഒരു മാസത്തേക്കായാണ് റഫ തുറന്നു നല്‍കിയിരുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ ഉത്തരവ് പ്രകാരമാണ് തുറന്നു നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഗസ്സ നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന അതിര്‍ത്തിയാണിത്. നിശ്ചിത ഇടവേളകളില്‍ മാത്രമാണ് അതിര്‍ത്തി തുറന്നു നല്‍കാറുള്ളത്.

 

 

 

Related Articles