Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിന്റെ സംഘടനയെ നിരോധിച്ചത് ജനാധിപത്യ വിരുദ്ധം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. സാകിര്‍ നായികിന്റെ മേല്‍നോട്ടത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു.എ.പി.എ ചുമത്തി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും വിവേചനപരവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. മതസ്പര്‍ധയുണ്ടാക്കുന്നതും അങ്ങേയറ്റം പ്രകോപനപരവും രാജ്യത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കുന്നതുമായ പ്രഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘടനകളും രാജ്യത്ത് സൈ്വരവിഹാരം നടത്തുന്നു. ഇത്തരം സാഹചര്യത്തില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലാത്ത സംഘടനകളുടെ മേല്‍ നിരോധനമേര്‍പ്പെടുത്തുന്നത് തീര്‍ത്തും വിവേചനപരമാണ്. നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പ്രസ്തുത വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.
സംഘടനകളെ നിരോധിക്കുന്നതും ഏറെ വിമര്‍ശിക്കപ്പെട്ട ഭീകര നിയമങ്ങള്‍ പ്രയോഗിക്കുന്നതും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. അടുത്തകാലത്തായി കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന പല നടപടികളും ജനവിരുദ്ധമാകുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണെന്നും ജമാഅത്ത് അമീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles