Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിന്റെ ഫൗണ്ടേഷന് യു.എ.പി.എ ട്രൈബ്യൂണല്‍ നോട്ടീസ്

മുംബൈ: ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷന്റെ (ഐ.ആര്‍.എഫ്) നിരോധനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതിയുടെ യു.എ.പി.എ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച നോട്ടീസ് ഡോ. സാകിര്‍ നായികിന്റെ അഭിഭാഷകര്‍ക്ക് കൈമാറി. ഫെബ്രുവരി ആറിനകം മറുപടി നല്‍കാനാണ് നോട്ടീസിലെ ആവശ്യം. മുംബൈ പൊലീസ് മുഖേന തിങ്കളാഴ്ചയാണ് ട്രൈബ്യൂണല്‍ നോട്ടീസ് കൈമാറിയത്. മഹാരാഷ്ട്ര സര്‍ക്കാറിനോടും ട്രൈബ്യൂണല്‍ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ 21 യുവാക്കളെ കാണാതായതടക്കം അഞ്ച് കേസുകളാണ് ഐ.ആര്‍.എഫിനെ നിരോധിക്കാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ചാവേറിനെ പ്രോത്സാഹിപ്പിക്കുന്നു, വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു, യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, സാകിര്‍ നായികും മറ്റ് അംഗങ്ങളും രാജ്യത്തിന്റെ ബഹുസ്വരതക്കും മതേതരത്വത്തിനും എതിരാണ് തുടങ്ങിയ കാരണങ്ങള്‍ നിരത്തി നവംബര്‍ 17നാണ് യു.എ.പി.എ നിയമപ്രകാരം ഐ.ആര്‍.എഫിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ആരോപണങ്ങള്‍ പരിശോധിച്ച് യു.എ.പി.എ പ്രകാരമുള്ള നിരോധനം ശരിയാണോ എന്ന് തീര്‍പ്പാക്കുകയാണ് െ്രെടബ്യൂണലിന്റെ ദൗത്യം.

Related Articles