Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിനെതിരെയുള്ള ഭരണകൂട നടപടിയില്‍ പ്രതിഷേധിക്കുക: സോളിഡാരിറ്റി

കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. സാകിര്‍ നായികിനെതിരെയുള്ള  മോദി സര്‍ക്കാര്‍ നടപടി പൗര സ്വാതന്ത്ര്യത്തിനെതിരെയുള്ള കയ്യേറ്റമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി ശാക്കിര്‍ പറഞ്ഞു. തീര്‍ത്തും ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗടക്കം ഈ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കന്നത്. സാമ്രാജ്യത്ത ശക്തികളുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന ഇസ്‌ലാംഭീതി പ്രചരിപ്പിക്കുന്നതിന്റെ തന്നെ ഭാഗമാണ് ഇന്ത്യയില്‍ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ക്കെതിരിലുള്ള ഇത്തരം നടപടിയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മത പ്രബോധനത്തിനും മാധ്യമ പ്രവര്‍ത്തനത്തിനുമുള്ള മൗലികാവകാശമാണ് അന്വേഷണ ഏജന്‍സികള്‍ റദ്ദു ചെയ്യാന്‍ ശ്രമിക്കുന്നത്.
ഇന്ത്യന്‍ മുസ്‌ലിങ്ങളെ സൂഫി വഹാബി എന്നിങ്ങനെ ചേരിതിരിക്കാനുള്ള ശ്രമവും സാകിര്‍ നായിക്ക് സംഭവത്തിനു  പിന്നിലുണ്ട്. മുസ്‌ലിംകളെല്ലാം തീവ്രവാദികളോ ഭീകരവാദികളോ അല്ലെങ്കിലും  അത്തരം ആശയങ്ങളും  ആളുകളും മുസ്‌ലിങ്ങള്‍ക്കിടയില്‍ സജീവമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ സര്‍ക്കാറും ചില മാധ്യമങ്ങളും ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരമൊരു വിഭജനം ലാക്കാക്കിയാണ് മാസങ്ങള്‍ക്കുമുമ്പ് മോദിസര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ ദല്‍ഹിയില്‍ സൂഫി സമ്മേളനം സംഘടിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.

Related Articles