Current Date

Search
Close this search box.
Search
Close this search box.

സാംസ്‌കാരിക പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടരുത്: തനിമ

കോഴിക്കോട്: രാജ്യസുരക്ഷയുടെയും ദേശസ്‌നേഹത്തിന്റെയും പേരില്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയും കേസില്‍ പെടുത്തുകയും ചെയ്യരുതെന്ന് തനിമ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യത്യസ്ത നിലപാടുകളോടെ ജനാധിപത്യപരമായി പ്രതികരിക്കുക എന്നത് പൗരന്റെ അവകാശമാണ്. അത്തരം പ്രതികരണങ്ങള്‍ സര്‍ഗാത്മകമാക്കുക എന്ന ദൗത്യമാണ് എഴുത്തുകാര്‍ ചെയ്യുന്നത്. അത് കുറ്റകൃത്യമായി കരുതുന്നത് കേരളത്തിന്റെ സാംസ്‌കാരിക സൗന്ദര്യത്തെ നശിപ്പിക്കും. പോലീസ് അത്തരം ചെയ്തികളില്‍ നിന്ന് പിന്മാറുകയും സര്‍ക്കാര്‍ അടിയന്തിരമായി അക്കാര്യത്തില്‍ ഇടപെടുകയും വേണം. ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാകുന്ന പിഴവുകള്‍ കേരളത്തിലെ സാംസ്‌കാരിക വകുപ്പുമന്ത്രി അറിഞ്ഞില്ല എന്നു നടിക്കുന്നത് എഴുത്തുകാരോടും കലാപ്രവര്‍ത്തകരോടും ചെയ്യുന്ന വഞ്ചനയാണ്. ഒരു വിവാദത്തിന്റെ പേരില്‍ പുസ്തകശാലകളും വായനശാലകളും റെയ്ഡ് ചെയ്ത് സാസ്‌കാരിക പ്രവര്‍ത്തകരെ കുറ്റവാളികളാക്കി ചിത്രീകരിച്ച കഴിഞ്ഞ സര്‍ക്കാറിന്റെ രീതിതന്നെ ഇടതുപക്ഷ സര്‍ക്കാറും പിന്തുടരുകയാണ് ചെയ്യുന്നത്. ഇത് സാസ്‌കാരിക പ്രവര്‍ത്തകരില്‍ ഭീതിയും നിരാശയും ഉണ്ടാക്കിയിട്ടുണ്ട്.  പോലീസിന്റെ അത്തരം അമിതാവേശങ്ങളെയും അനാവശ്യ ഇടപെടലുകളെയും നിയന്ത്രിക്കണമെന്ന് തനിമ പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജന. സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ആദം അയൂബ്, വി എ കബീര്‍, ഡോ. എം ഷാജഹാന്‍, ഐ സമീല്‍, ഡോ. വി ഹിക്മത്തുള്ള, സലിം കുരിക്കളകത്ത് എന്നിവര്‍ സംസാരിച്ചു.

Related Articles