Current Date

Search
Close this search box.
Search
Close this search box.

സല്‍മാന്‍ രാജാവ് മകന്‍ മുഹമ്മദിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സഹോദര പുത്രന്‍ മുഹമ്മദ് ബിന്‍ നായിഫിനെ സൗദി കിരീടാവകാശി സ്ഥാനത്തു നിന്നും മാറ്റി പകരം സ്വന്തം മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വഹിച്ചിരുന്ന പ്രതിരോധ മന്ത്രി സ്ഥാനത്ത് തുടരുമെന്നും പുതുതായി കിരീടാവകാശി, ഉപപ്രധാനമന്ത്രി എന്നീ പദവികള്‍ കൂടി വഹിക്കുമെന്നും സൗദി രാജകൊട്ടാരത്തെ ഉദ്ധരിച്ചു കൊണ്ട് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങളില്‍ നിന്നും മുഹമ്മദ് ബിന്‍ നായിഫിനെ നീക്കിയിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫിനെ ആഭ്യന്തര മന്ത്രിയായും അമീര്‍ ബന്ദര്‍ ബിന്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസിനെ ഉയര്‍ന്ന റാങ്കിലുള്ള ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവിയായും ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അസ്സുദൈരിയെ ഉയര്‍ന്ന റാങ്കിലുള്ള കൊട്ടാരം ഉപദേഷ്ടാവായും നിശ്ചയിച്ചു കൊണ്ടുള്ളതാണ് പുതിയ രാജകല്‍പന.

Related Articles