Current Date

Search
Close this search box.
Search
Close this search box.

സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനത്തില്‍ ലണ്ടനില്‍ പ്രതിഷേധം

ലണ്ടന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ പ്രതിഷേധം. യെമനില്‍ നടക്കുന്ന രൂക്ഷമായ ആഭ്യന്തര യുദ്ധത്തില്‍ മനുഷ്യാവകാശ ലംഘിക്കപ്പെടുന്നത് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ലണ്ടന്‍ തെരുവുകളില്‍ ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് സല്‍മാന്‍ രാജാവിനെതിരെ ഉയര്‍ന്നു വന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വസതിക്കു പുറത്തും പ്രതിഷേധക്കാര്‍ ഒരുമിച്ചു കൂടി. തെരേസ മേയുടെ ഔദ്യോഗിക വസതിയും ബിന്‍ സല്‍മാന്‍ സന്ദര്‍ശിക്കുന്നുണ്ട്. യെമനിലും സിറിയയിലും നടക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചാണ സല്‍മാനെതിരെ മുദ്രാവാക്യം വിളിച്ചത്.

ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്തും യുദ്ധ വിരുദ്ധ ആക്റ്റിവിസ്റ്റുകള്‍ പ്രകടനം നടത്തി. ഡൗണിങ് സ്ട്രീറ്റില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ യെമന്‍ യുദ്ധത്തില്‍ സൗദിക്കും ബ്രിട്ടനുമുള്ള പങ്കിനെതിരെ മുദ്രാവാക്യം വിളിച്ചു. ബ്രിട്ടനും സൗദിയുമായുള്ള ബന്ധത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളും എതിര്‍ക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് തെരേസ മേ.

ചൊവ്വാഴ്ചയാണ് ബിന്‍ സല്‍മാന്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയുമായി ബക്കിങ്ഹാം കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അവരുമൊത്ത് ഉച്ചഭക്ഷണം കഴിച്ചു. തുടര്‍ന്ന് ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനുമൊത്ത് ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇവര്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്തു. സൗദിയും-ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര-രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കരാറുകളില്‍ ഇരുവരും ഒപ്പു വെക്കും.

 

Related Articles