Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാറിന്റെ മദ്യനയം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: മദ്യഷോപ്പുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്ന പുതിയ ഓര്‍ഡിനന്‍സ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് നടത്തുന്ന യുദ്ധപ്രഖ്യാപനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. കേരളത്തില്‍ മദ്യപ്പുഴയൊഴുകുന്നതിന് പുതുയ മദ്യനയം കാരണമാവും. നീണ്ടകാലത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഈ അധികാരം പുനസ്ഥാപിച്ച കഴിഞ്ഞ സര്‍ക്കാറിന്റെ നടപടിയെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തതാണ്. ജനാധിപത്യ സര്‍ക്കാരാണെങ്കില്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം.
ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് കടുത്ത ജനദ്രോഹമാണ്. ജനങ്ങളോടല്ല, മദ്യരാജാക്കന്‍മാരോടും അബ്കാരി മുതലാളിമാരോടുമാണ് സര്‍ക്കാറിന് താല്‍പര്യമെന്ന് പുതിയ മദ്യനയത്തിലൂടെ വ്യക്തമായിരിക്കുകയാണ്. അനുമതി ലഭിക്കാതെ തദ്ദേശ സ്ഥാപനങ്ങളില്‍ കാത്തു കിടക്കുന്ന അപേക്ഷകളുടെ എണ്ണമെടുത്താല്‍ സര്‍ക്കാറിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാവുന്നതാണെന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി. ജനവിരുദ്ധവും സാമൂഹ്യ ദുരന്തത്തിന് കാരണവുമാവുന്ന മദ്യനയത്തിനെതിരെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles