Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും മടങ്ങാന്‍ തയ്യാര്‍: സാകിര്‍ നായിക്

ജിദ്ദ: സര്‍ക്കാറോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായിക്. ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറയുന്നത്. അദ്ദേഹവുമായി സംസാരിച്ച ആഷിഷ് ചൗഹാന്റെ ‘ഇന്ത്യയിലേക്ക് മടങ്ങുന്നത് എപ്പോഴാണ്’ എന്നുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹമിത് പറഞ്ഞത്. ഇന്ത്യയുടെ ഭരണഘടനക്ക് വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അതിലുള്ള നടപടികള്‍ അഭിമുഖീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഏതെങ്കിലും പ്രഭാഷണം ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമോ, അല്ലെങ്കില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ ആണെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാനാകുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. തനിക്ക് ലഭിച്ചിട്ടുള്ള പ്രസിദ്ധി പലര്‍ക്കും ദഹിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles