Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ശഹാബുദ്ദീന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗവും ആള്‍ ഇന്ത്യ മജ്‌ലിസെ മുശാവറ മുന്‍ അധ്യക്ഷനുമായ സയ്യിദ് ശഹാബുദ്ദീന്‍ ശനിയാഴ്ച്ച രാവിലെ അന്തരിച്ചു. നോയിഡയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച അദ്ദേഹം ശരീഅത്ത് നിയമം, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ പോരാട്ടം നടത്തിയിട്ടുണ്ട്. പാര്‍ലമെന്റേറിയന്‍, മാധ്യമ പ്രവര്‍ത്തകന്‍, അഭിഭാഷകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അതിലെല്ലാം മുസ്‌ലിംകളുടെ ക്ഷേമത്തിനും ജനങ്ങളുടെ അന്തസ്സും ആദരവും കാത്തുസൂക്ഷിക്കുന്നതിനും അതീവ താല്‍പര്യം അദ്ദേഹം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരം ഡല്‍ഹി നിസാമുദ്ദീന്‍ പുഞ്ച് പീരാന്‍ ഖബര്‍സ്ഥാനില്‍ ഇന്ന് ഉച്ചക്ക് 1.30ന് നടക്കും.
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ സയ്യിദ് നിസാമുദ്ദീന്റെയും സകീന ബാനുവിന്റെയും മകനായി 1935 നവംബര്‍ 4നാണ് അദ്ദേഹം ജനിച്ചത്. 1979 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മൂന്ന് തവണ അദ്ദേഹം എം.പിയായി സേവനം ചെയ്തു. സുപ്രീം കോടതിയില്‍ അഭിഭാഷകനായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനത്തിനെതിരെ ശക്തമായി നിലകൊണ്ട വ്യക്തിത്വമാണ്.

സയ്യിദ് ശഹാബുദ്ദീന്‍; ഏറെ തെറ്റിധരിക്കപ്പെട്ട രാഷ്ട്രീയക്കാരന്‍

Related Articles