Current Date

Search
Close this search box.
Search
Close this search box.

സമൂഹത്തിന് കരുത്ത് പകരാന്‍ യുവാക്കള്‍ ഉണരണം: അബ്ദുല്‍ ഫത്താഹ് മോറോ

ഇസ്തംബൂള്‍: മാറ്റത്തിന് സമയമാവുകയും അതിനാവശ്യമായ ഘടകങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പ് യുവാക്കള്‍ക്ക് അവരുടെ നിലവിലെ അവസ്ഥയെ മാറ്റാനാവില്ലെന്ന് തുനീഷ്യന്‍ പാര്‍ലമെന്റ് ഉപാധ്യക്ഷനും അന്നഹ്ദ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമായ അബ്ദുല്‍ ഫത്താഹ് മോറോ. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പരിമിതപ്പെടാത്ത സമൂഹത്തിന്റെ സമ്പൂര്‍ണ നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. ഇസ്തംബൂളിലെ ഇബ്‌നു ഖല്‍ദൂന്‍ യൂണിവേഴ്‌സിറ്റില്‍ ‘സാമൂഹിക പരിഷ്‌കരണത്തില്‍ യുവാക്കളുടെ പങ്ക്’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്ത് ഇന്ന് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അതിന്റെ പകുതി തടവുകാരും മറ്റേ പകുതി ജയിലര്‍മാരുമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അവിടത്തെ ജീവിതവും സാമ്പത്തിക രംഗവുമെല്ലാം തകര്‍ക്കപ്പെട്ടിരിക്കുകയാണ്. എല്ലാ അറബ് പ്രദേശങ്ങളെയും ബാധിച്ചിരിക്കുന്ന രോഗാവസ്ഥയിലാണ് അതുള്ളത്. ചരിത്രപരമായ കാരണങ്ങളുടെ ഫലമാണ് മോശമായ ഈ അവസ്ഥ. ഇവിടെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നില്ല. മറിച്ച് സമൂഹത്തിന്റെ വിദ്യാഭ്യാസ പരവും ചിന്താപരവും നാഗരികവുമായ നവോത്ഥാനത്തിനാണ് ആഹ്വാനം ചെയ്യുന്നത്. നിങ്ങള്‍ ജനങ്ങളെ പോലെ ജീവിക്കുക, ചരിത്ര ശേഷിപ്പുകള്‍ സന്ദര്‍ശിക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്ത് നാഗരികത കെട്ടിപ്പെടുക്കു. എന്നും യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Related Articles