Current Date

Search
Close this search box.
Search
Close this search box.

സമൂഹത്തിന്റെ പുന:നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് അവഗണിക്കാനാവാത്തത്: ഡോ. നവീദ തബസ്സും

ഉളിയില്‍: സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് അവഗണിക്കാനാവാത്തതെന്ന് ബാഗ്ലൂര്‍ ഗവ. യൂനാനി മെഡിക്കല്‍ സെന്റര്‍ അസോ. പ്രൊഫസര്‍ ഡോ. നവീത തബസ്സും അഭിപ്രായപ്പെട്ടു. ഉളിയില്‍ ഐഡിയല്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സമൂഹത്തിന്റെ പുനര്‍നിര്‍്മാണപ്രവര്‍ത്തനം ആരംഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്നാണെന്നും സന്താനപരിപാലനവും കുടുംബപരിപാലനവുമാണ് സമൂഹത്തിന്റെ നല്ല പാതിഎന്ന നിലയില്‍ സ്ത്രീകളുടെ പ്രധാന ഉത്തരവാദിത്വമെന്നും അതിലൂടെയാവണം ഒരു പുത്തന്‍ സംസ്‌കാരത്തെ വാര്‍ത്തെടുക്കേണ്ടതെന്നും അച്ചടക്കമുള്ള സാമൂഹികാന്തരീക്ഷത്തില്‍ നിന്നു മാത്രമേ നവോത്ഥാന നായകന്മാര്‍ ഉയര്‍ത്തെഴുന്നേറ്റു വരികയുള്ളൂ അവര്‍ അഭിപ്രായപ്പെട്ടു.

ഐഡിയല്‍ ട്രസ്റ്റ് മെമ്പര്‍ പി.വി സാബിറയുടെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം സഫിയ ഷറഫിയ്യ ആമുഖഭാഷണം നടത്തി. കേരള ഹജ്ജ് കമ്മറ്റി മെമ്പര്‍ എല്‍. സുലൈഖ മുഖ്യാതിഥിയയായിരുന്നു. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കൗണ്‍സിലര്‍മാരായ നജ്മ ടീച്ചര്‍,സുബൈദ ടീച്ചര്‍, ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍മാരായ മറിയം ടീച്ചര്‍, കെ.ഉഷ, ടി.കെ ശരീഫ, ട്രസ്‌ററ് മെമ്പര്‍ കെ. എന്‍ സുലൈഖ ടീച്ചര്‍, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡണ്ട് സി.സി.ഫാത്തിമ, ഡോ. സുചിത്ര സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമാപനസെഷനില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ്പ്രസിഡണ്ട് വി.എന്‍ ഹാരിസ് പ്രഭാഷണം നടത്തി. കണ്‍വീനര്‍ സി. അമീന സ്വാഗതവും സീനത്ത ടീച്ചര്‍ നന്ദിയും പറഞ്ഞു.

Related Articles