Current Date

Search
Close this search box.
Search
Close this search box.

സമുദായത്തിനകത്തെ ഛിദ്രത പരിഹരിക്കണമെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി

ഇസ്തംബൂള്‍: മുസ്‌ലിം സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന ഛിദ്രത, വിഭാഗീയത, ഭീകരവാദം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവ പരിഹരിക്കാന്‍ സമുദായത്തിലെ ഭരണാധികാരികളും ജനതയും പണ്ഡിതന്‍മാരും ചിന്തകരും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി ആഹ്വാനം ചെയ്തു. അവയുടെ പേരില്‍ അവര്‍ അല്ലാഹുവിന്റെ മുന്നിലും ചരിത്രത്തോടും മറുപടി പറയേണ്ടി വരുമെന്നും അതുകൊണ്ട് അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും പ്രസ്താവന ആവശ്യപ്പെട്ടു. തുര്‍ക്കിയിലെ ഖുനിയയില്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പണ്ഡിതവേദി സെക്രട്ടറിയേറ്റ് യോഗത്തിന്റെ സമാപന പ്രസ്താവനയാണ് ഇക്കാര്യം പറഞ്ഞത്.
സമൂഹത്തിന്റെ ഘടകങ്ങള്‍ക്കിടയില്‍ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും അനുകമ്പയുടെയും അടിസ്ഥാനത്തില്‍ അനുരഞ്ജനം ഉണ്ടാക്കേണ്ടതുണ്ട്. മേല്‍പറഞ്ഞ പ്രയാസങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയും എല്ലാ മേഖലകളിലും സമുദായത്തിന്റെ ഉണര്‍വിനായി മുഴുവന്‍ ശക്തിയും ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളും സ്വഭാവങ്ങളും മുറുകെ പിടിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് അവയിലൂടെ തന്നെ നന്ദി കാണിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നും പ്രസ്താവന വ്യക്തമാക്കി. ഇസ്‌ലാമിക പ്രബോധനം നമ്മുടെ നിര്‍ബന്ധ ബാധ്യതയാണെന്നും പ്രസ്താവന ആണയിട്ടു പറഞ്ഞു.
ആഗസ്റ്റ് 3ന് ആരംഭിച്ച പണ്ഡിതവേദി സെക്രട്ടറിയേറ്റ് ആഗസ്റ്റ് അഞ്ചിനാണ് സമാപിച്ചത്. ഇസ്‌ലാമിക സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫലസ്തീന്‍ പ്രശ്‌നം, തുര്‍ക്കിയിലെ അട്ടിമറി ശ്രമം, സിറിയ, ഇറാഖ്, യമന്‍, ഈജിപ്ത്, ലിബിയ, ബംഗ്ലാദേശ് തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍, ഇതര രാഷ്ട്രങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അക്കമിട്ട് സമാപന പ്രസ്താവനയില്‍ വിവരിക്കുന്നുണ്ട്.
വിഭാഗീയതയുടെ അടിസ്ഥാനത്തിലുള്ള അക്രമ രാഷ്ട്രീയം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കള്‍ക്കല്ലാതെ ഗുണം ചെയ്യില്ലെന്നും പ്രസ്താവന പറഞ്ഞു.

Related Articles