Current Date

Search
Close this search box.
Search
Close this search box.

സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് ഇസ്രയേല്‍ കുടിയേറ്റം: പാശ്ചാത്യ രാഷ്ട്രങ്ങള്‍

ന്യൂയോര്‍ക്ക്: ഫലസ്തീനികളുടെ ഭൂമിയില്‍ ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റത്തെ ഐക്യരാഷ്ട്രസഭയുടെ അനൗദ്യോഗിക യോഗത്തില്‍ ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ അപലപിച്ചു. ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് പ്രധാന തടസ്സമായി നിലകൊള്ളുന്നത് കുടിയേറ്റമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഫലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റ കേന്ദ്രങ്ങള്‍ സമാധാനം തകര്‍ക്കുന്നവയാണെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡര്‍ ഡേവിഡ് പ്രെസ്മാന്‍ പറഞ്ഞു. വെള്ളിയാഴ്ച്ച ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വിരാഷ്ട്ര പരിഹാരം വേഗത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തെ ഈ മാസം ആദ്യത്തില്‍ വാഷിംഗ്ടണ്‍ വിമര്‍ശിച്ചിരുന്നു.
ഇസ്രയേല്‍ കുടിയേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാന്‍ അറബ് രാഷ്ട്രങ്ങള്‍ ഉദ്ദേശിക്കുന്ന സാഹചര്യത്തില്‍ അംഗോള, മലേഷ്യ, ഈജിപ്ത്, സെനഗല്‍, വെനിസ്വലെ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അനൗദ്യോഗിക യോഗം ചേര്‍ന്നത്. മുമ്പ് സമാനമായ പ്രമേയം രക്ഷാസമിതില്‍ കൊണ്ടുവന്നപ്പോള്‍ അതിനെതിരെ വീറ്റോ അധികാരം ഉപയോഗിക്കുകയാണ് അമേരിക്ക ചെയ്തത്.

Related Articles