Current Date

Search
Close this search box.
Search
Close this search box.

സമാധാനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യു.എന്നിലെ ഫലസ്തീന്‍ അംബാസിഡര്‍

അമ്മാന്‍: ‘സമാധാനത്തിനു വേണ്ടിയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇസ്രായേലി അധിനിവേശ വിഷയത്തില്‍ സമാധാന പ്രമേയത്തിനു വേണ്ടിയുള്ള തയാറെടുപ്പിലാണ് തങ്ങള്‍’ യു.എന്നിലെ ഫലസ്തീന്‍ പ്രതിനിധിയായ റിയാദ് മന്‍സൂര്‍ പറഞ്ഞു.
വരാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലിന്റെ പശ്ചിമേഷ്യന്‍ സെഷനിലാണ് സമാധാനത്തിനായി ഫലസ്തീന്‍ മുന്‍കൈയെടുക്കുമെന്ന് ആവര്‍ത്തിക്കുന്നത്. ലോക സമാധാനത്തിനായി അന്തര്‍ദേശീയ സമൂഹം മുന്‍കൈയെടുക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. സമാധാനം പുലരാന്‍ ഞങ്ങള്‍ ഇരുകൈയും നീട്ടുകയാണ്. അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 20ന് യു.എന്നിലെ ഫലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സെഷനില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പങ്കെടുക്കും. 2003ലുണ്ടാക്കിയ യു.എന്‍ തീരുമാനപ്രകാരം എല്ലാ മൂന്നു മാസം കൂടുമ്പോഴും പശ്ചിമേഷ്യയിലെ സമാധാനം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു.

മഹ്മൂദ് അബ്ബാസിനെ യഹൂദ വിരോധിയെന്ന് വിശേഷിപ്പിച്ച ഇസ്രായേലിന്റെ യു.എന്‍ അംബാസിഡര്‍ ഡാനി ദാനന്റെ പ്രസ്താവന റിയാദ് മന്‍സൂര്‍ തള്ളിക്കളഞ്ഞു. അത് അപ്രസക്തമാണെന്നും കുവൈത്തി പ്രതിനിധികള്‍ വിളിച്ചു ചേര്‍ക്കുന്ന ഈ യോഗത്തില്‍ ഇസ്രായേല്‍ പ്രതിനിധിക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ സുരക്ഷ കൗണ്‍സിലിലെ അമേരിക്ക അടക്കമുള്ള 15 അംഗങ്ങളോടും യോഗത്തില്‍ പങ്കെടുക്കാന്‍ കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. മഹ്മൂദ് അബ്ബാസിന്റെ വരവിനെയും അവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles