Current Date

Search
Close this search box.
Search
Close this search box.

സമാധാനം കൈവരിക്കാതെ യു.എസ് സിറിയയില്‍ നിന്നും പിന്മാറില്ല: പ്രതിരോധ സെക്രട്ടറി

ദമസ്‌കസ്: സമാധാനം പുന:സ്ഥാപിക്കാതെ സിറിയയില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. സമാധാനത്തിനായി നയതന്ത്രജ്ഞ വിജയം കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഇവിടെ നിന്നും പിന്‍വാങ്ങില്ല. നിങ്ങള്‍ യുദ്ധത്തില്‍ വിജയിച്ചാല്‍ നിങ്ങള്‍ സമാധാനത്തില്‍ വിജയിച്ചു. മാറ്റിസ് പെന്റഗണിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിറിയയില്‍ അടിസ്ഥാനമായി സൈന്യത്തെ നിലനിര്‍ത്തുന്നതില്‍ സിറിയ വിജയിച്ചിട്ടുണ്ടോ?, തങ്ങള്‍ പിന്‍മാറിയാല്‍ സിറിയന്‍ സൈന്യം സ്ഥിരത കൈവരിക്കും. യു.എന്നിന്റെ സിറിയയിലെ ദൂതനായ സ്റ്റാഫന്‍ ഡി മിസ്റ്റുറയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയം ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

 

Related Articles