Current Date

Search
Close this search box.
Search
Close this search box.

സമസ്ത; സ്വദേശി ദര്‍സുകള്‍ വിപുലപ്പെടുത്തുന്നു

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ ആരംഭിച്ച സ്വദേശി ദര്‍സുകള്‍ വിപുലപ്പെടുത്താന്‍ ചേളാരി സമസ്താലയത്തില്‍ നടന്ന സ്വദേശി ദര്‍സ് മുദരിസുമാരുടെ സംഗമം തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക വളര്‍ച്ചയില്‍ പള്ളി ദര്‍സുകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ന് കാണുന്ന മതധാര്‍മിക ബോധത്തിന്റെ അടിസ്ഥാനം പള്ളി ദര്‍സുകളില്‍ നിന്ന് ലഭിച്ച ശിക്ഷണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പള്ളി ദര്‍സുകള്‍ വിപുലപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പതിനായിരത്തോളം വരുന്ന മദ്‌റസകളുടെ ഏകീകരണം സാദ്ധ്യമാക്കിയപോലെ കൂടുതല്‍ മഹല്ലുകളില്‍ ദര്‍സുകള്‍ സ്ഥാപിക്കാന്‍ സമസ്ത മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ സൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ ക്ലാസെടുത്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. എ.കെ. ആലിപ്പറമ്പ് സ്വാഗതവും അബ്ദുല്‍അസീസ് ബാഖവി നന്ദിയും പറഞ്ഞു.

Related Articles