Current Date

Search
Close this search box.
Search
Close this search box.

സമസ്ത;കേരളീയ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയ പ്രസ്ഥാനം: ഹൈദരലി തങ്ങള്‍

വെളിമുക്ക്: കേരളീയ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ വെച്ച് നടന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 65-ാം വാര്‍ഷിക ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത-ഭൗതിക വിദ്യാഭ്യാസ പുരോഗതിയുടെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും മാതൃകയായി മാറിയത് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിസ്തുല്യമായ സേവനമാണ്. സമസ്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആത്മീയ നേതൃത്വത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ശരീഅത്ത് സംരക്ഷണം ഓരോ വിശ്വാസിയുടെയും കടമയാണ്. ഇന്ത്യയില്‍ ഒരു പൊതു സിവില്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് രാജ്യത്തെ നാശത്തിലെത്തിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരെയും ജനറല്‍ സെക്രട്ടറിയായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെയും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളെയും യോഗം തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (വൈ.പ്രസിഡന്റ്), ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍ (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ:ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം. മുഹ്‌യിദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, എം.സി. മായിന്‍ ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, വി.മോയിമോന്‍ ഹാജി മുക്കം,    എം.പി.ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ടി.കെ.ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി എന്നിവരെ മെമ്പര്‍മാരായും തെരഞ്ഞെടുത്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ കണ്‍വീനറായി ബുക്ക് ഡിപ്പോ & പ്രസ് കമ്മിറ്റിയും എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ കണ്‍വീനറായി പരീക്ഷാബോര്‍ഡും, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ കണ്‍വീനറായി പാഠപുസ്തക കമ്മിറ്റിയും പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ കണ്‍വീനറായി തസ്ഹീഹ് കമ്മിറ്റിയും കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ കണ്‍വീനറായി ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ കമ്മിറ്റിയും ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ കണ്‍വീനറായി അക്കാദമിക് കൗണ്‍സില്‍ കമ്മിറ്റിയും കെ.മമ്മദ് ഫൈസി കണ്‍വീനറായി പരിശോധന കമ്മിറ്റിയും വി.മോയിമോന്‍ ഹാജി കണ്‍വീനറായി വെല്‍ഫയര്‍ കമ്മിറ്റിയും ഒ.അബ്ദുല്‍ഹമീദ് ഫൈസി കണ്‍വീനറായി വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍ദ്ദേശ കമ്മിറ്റിയും ഹാജി കെ.മമ്മദ് ഫൈസി ചെയര്‍മാനും പി.എ.ജബ്ബാര്‍ ഹാജി കണ്‍വീനറുമായി ലീഗല്‍ സെല്ലും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും കെ.ഉമര്‍ ഫൈസി കണ്‍വീനറുമായി അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ കമ്മിറ്റിയും രൂപീകരിച്ചു.
പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, ചേലക്കാട് എ.മുഹമ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി, കെ.മമ്മദ് ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ടി.പി.അബ്ദുല്ല മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, ഇ.മൊയ്തീന്‍ ഫൈസി, കെ.അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.എ.ജബ്ബാര്‍ ഹാജി, ടി.എസ്.മൂസ ഹാജി, എം.ടി.ഹംസ മാസ്റ്റര്‍, പി.മാമുക്കോയ ഹാജി, എം.സുബൈര്‍, പി.എസ്.അബ്ദുല്‍ജബ്ബാര്‍, എം.അബ്ബാസ് ഹാജി, കെ.പി.മുഹമ്മദ് ഹാജി, യു.മുഹമ്മദ് ഷാഫി ഹാജി, ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, കെ.ടി.കുഞ്ഞിമോന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ.ഹംസ ഹാജി, കാളാവ് സൈദലവി മുസ്‌ലിയാര്‍, എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ.എസ്.ഇസ്മായില്‍ ഹാജി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, ജി.അബൂബക്കര്‍ ഹാജി കല്ലടുക്ക, ഹാജി ലിയാഖത്തലിഖാന്‍, കെ.ടി.കുഞ്ഞാന്‍, കെ.പി.കോയ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.അബ്ദുല്‍ഖാദിര്‍ ഫൈസി, എസ്.വി.മുഹമ്മദലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Related Articles