Current Date

Search
Close this search box.
Search
Close this search box.

സന്‍ആയിലെ വ്യോമാക്രമണം: അന്തര്‍ദേശീയ അന്വേഷണം വേണമെന്ന് യമനികള്‍

സന്‍ആ: ശനിയാഴ്ച സംസ്‌കാര ചടങ്ങിനിടെ നടന്ന നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തെക്കുറിച്ച് അന്തര്‍ദേശീയ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് യമനികള്‍ സന്‍ആയിലെ യു.എന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം യു.എന്‍ ആസ്ഥാനത്തിനു സമീപത്ത്  പ്രകടനക്കാര്‍ റോഡിയോവിലൂടെയും പള്ളികളിലെ ഉച്ചഭാഷണികളിലൂടെയും വിലാപകാവ്യങ്ങള്‍ മുഴക്കിയിരുന്നു. തോക്കുകളും പതാകയും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു നിരവധിപ്പേര്‍ പ്രകടനത്തില്‍ അണിനിരന്നത്.
ശനിയാഴ്ച ഹൂഥികളുടെ സ്വയം പ്രഖ്യാപിത സര്‍ക്കാറിന്റെ ആഭ്യന്തരമന്ത്രിയുടെ പിതാവിന്റെ ശവസംസ്‌കാരചടങ്ങിനിടെയുണ്ടായ വ്യോമാക്രമണത്തില്‍ 140 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനക്ക് പങ്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കൊല്ലപ്പെട്ട ആക്രണമായിരുന്നു ഇത്. യുദ്ധത്തിനിടെ ഇതുവരെ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. യമനിലെ സംയുക്ത അന്വേഷണ സംഘവുമായും മുമ്പു നടന്നിട്ടുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച അമേരിക്കയിലെ വിദഗ്ധ സംഘവുമായിച്ചേര്‍ന്ന് സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന് സൗദി അറേബ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യു.എന്‍, യൂറോപ്യന്‍ യുണിയന്‍, അമേരിക്ക തുടങ്ങിയവ ആക്രമണത്തെ അപലപിച്ചിരുന്നു.

Related Articles