Current Date

Search
Close this search box.
Search
Close this search box.

സനാഥിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണം: എസ്.ഐ.ഒ

കണ്ണൂര്‍: കാവുംപുറം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി സനാഥിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സഹപാഠികളോടൊപ്പം സെല്‍ഫിയെടുത്തതിന്റെ പേരില്‍ ക്രൂരമായ മര്‍ദനത്തിനും സസ്‌പെന്‍ഷനും വിധേയനായതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. നിരന്തരമായി വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും അക്രമിക്കുന്ന പ്രവണത കൂടി വരികയാണെന്നും അത് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ വിദ്യാഭ്യാസത്തിന് വിഘാതമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശബീര്‍ എടക്കാട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ല സെക്രട്ടറി ശബീര്‍ ഇരിക്കൂര്‍, പി.ആര്‍ സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ജവാദ് അമീര്‍, മശ്ഹൂദ് കാടാച്ചിറ എന്നിവര്‍ സംസാരിച്ചു.

 

Related Articles