Current Date

Search
Close this search box.
Search
Close this search box.

സജ്ദ മാഗസിന്‍ മത്സരം ബദരിയ്യക്ക് ഒന്നാം സ്ഥാനം

പട്ടിക്കാട്: ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥി കൂട്ടായ്മ ‘സജ്ദ’ സംഘടിപ്പിച്ച  മാഗസിന്‍ മത്സരത്തില്‍ വേങ്ങര ബദരിയ്യ ശരീഅത്ത് കോളേജിന് ഒന്നാം സ്ഥാനവും, കുണ്ടൂര്‍ മര്‍കസ് രണ്ടാം സ്ഥാനവും നേടി. മികച്ച മുഖചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ കോളേജ് കരസ്ഥമാക്കി. ഹാജി കെ മമ്മദ് ഫൈസി വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ജാമിഅഃ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ എടയാറ്റൂര്‍, ഹമീദ് ഫൈസി പാാതിരമണ്ണ, ഉസ്മാന്‍ ഫൈസി എറിയാട്,  ഹംസ ഫൈസി ഹൈതമി, ലിയാഉദ്ദീന്‍ ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, ബശീര്‍ ഫൈസി ദേശമംഗലം പ്രസംഗിച്ചു.

Related Articles