Current Date

Search
Close this search box.
Search
Close this search box.

സഅദ് ഹരീരി സൗദിയില്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്: നസ്‌റുല്ല

ബൈറൂത്ത്: രാജിവെച്ച ലബനാന്‍ പ്രസിഡന്റ് സഅദ് ഹരീരി സൗദിയില്‍ തടഞ്ഞു വെക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ ലബനാനിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ഹിസ്ബുല്ല ജനറല്‍ സെക്രട്ടറി ഹസന്‍ നസ്‌റുല്ല. ഇമാം ഹുസൈന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നസ്‌റുല്ലയുടെ പ്രസ്താവനയോട് സൗദി ഔദ്യോഗിക പ്രതകരണമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച സൗദിയില്‍ നിന്നാണ് ടെലിവിഷനിലൂടെ ഹരീരി തന്റെ രാജി പ്രഖ്യാപനം നടത്തിയത്. രണ്ട് ദിവസം മുമ്പ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്‍െ രാജി പ്രഖ്യാപനം ഭരണഘടനക്കും നിയമങ്ങള്‍ക്കും നിരക്കാത്തതും അസാധുവുമാണെന്ന് നസ്‌റുല്ല അഭിപ്രായപ്പെട്ടു. നിര്‍ബന്ധത്തിന് വഴങ്ങിയാണ് അതുണ്ടായിരിക്കുന്നത് എന്നതിനാല്‍ അതിന് യാതൊരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനാനിലെ ആക്രമിക്കാന്‍ സൗദി ഇസ്രയേലിനോട് ആവശ്യപ്പെട്ടതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുടെ അന്താരാഷ്ട്ര വിഷയങ്ങളിലെ ഉപദേഷ്ടാവാ അലി അക്ബര്‍ വിലായത്തിയുമായി ബൈറൂത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ച ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹരീരി സൗദിയിലേക്ക് തിരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഹരീരി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Articles