Current Date

Search
Close this search box.
Search
Close this search box.

സംസ്ഥാന വാഫി കലോത്സവത്തിന് സമാപനം; കലാകിരീടം സിസോണിന്

കണ്ണൂര്‍: അറക്കലിന്റെയും ചിറക്കലിന്റെയും ചരിത്രമുറങ്ങുന്ന കണ്ണൂരിന് കലാവിരുന്നൊരുക്കിയ പതിനൊന്നാമത് സംസ്ഥാന വാഫി കലോത്സവത്തിന് പ്രൗഢമായ സമാപനം. മൂല്യവത്തായ കലകള്‍ കൊണ്ട് കലാപ്രേമികളുടെ ഹൃദയം കീഴടക്കിയ കലോത്സവത്തില്‍ 776 പോയിന്റ് നേടി സിസോണ്‍ ഓവറോള്‍ കിരീടം നേടി. 727 പോയിന്റുമായി എ സോണ്‍ രണ്ടാം സ്ഥാനവും 693 പോയിന്റുമായി ബി സോണ്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ഊല വിഭാഗത്തില്‍ നിന്ന് 49 പോയിന്റുകളോടെ സിസോണിലെ അനീസുദ്ധീന്‍ എ.സിയും ആലിയ വിഭാഗത്തില്‍ നിന്ന് 38 പോയിന്റുകളോടെ സിസോണിലെ തന്നെ മുഹമ്മദ് ഉവൈസ് എം.എയും സര്‍ഗപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. എ സോണിലെ മുഹമ്മദ് റാഫി കെ.എം ബെസ്റ്റ് ഡിബേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ശംസുല്‍ ഉലമ അക്കാദമി വെങ്ങപ്പള്ളി, ഗ്രേസ്‌വാലി കാടാമ്പുഴ, സഹ്‌റ പാനൂര്‍ എന്നിവിടങ്ങളില്‍ സമാപിച്ച സോണ്‍ കലോത്സവങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായിരുന്നു ഗ്രാന്റ് ഫിനാലെയില്‍ സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി മാറ്റുരച്ചത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ജേതാക്കള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

Related Articles