Current Date

Search
Close this search box.
Search
Close this search box.

സംസ്ഥാനത്ത് പിണറായിയുടെ പോലീസ് രാജ്: എസ്.ഐ.ഒ

കോഴിക്കോട്: ജിഷ്ണുവിന്റെ ആത്ഹത്യക്ക് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച അമ്മ മഹിജയും മറ്റ് കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. സംസ്ഥാനത്ത് നിലനില്‍ക്കുന്നത് പിണറായിയുടെ പോലീസ് രാജാണ്. ജിഷ്ണുവിന്റെ മരണത്തിനു ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്യാനാണു പോലീസിനു താല്‍പര്യം. ഡി.ജി.പി യെ നിലക്ക് നിര്‍ത്താനും പുറത്താക്കാനും കഴിയാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ അമ്മക്കെതിരെ നടന്ന പോലീസ് കയ്യേറ്റത്തിലും ഇടത് സര്‍ക്കാരിന്റെ പോലീസ് രാജിനെതിരെയും പ്രതിഷേധിച്ച് ജില്ല ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പ്രതിഷേധ പ്രകടനം നടത്തി
കണ്ണൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ടകഛ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പോലീസ് സേനയെ നിയന്ത്രിക്കാനും ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ലഭ്യമാക്കാനും സാധ്യമാകുന്നില്ലെങ്കില്‍ പിണറായിയുടെ സര്‍ക്കാര്‍ രാജിവെച്ച് പുറത്ത് പോവണമെന്ന് പ്രതിഷേധം പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ടകഛ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ശബീര്‍ എടക്കാട് ആവശ്യപ്പെട്ടു. മുഹ്‌സിന്‍ ഇരിക്കൂര്‍, അമീന്‍ എടക്കാട്, നസീം പൂതപ്പാറ, അലി ഫായിസ് , മശ്ഹൂദ് കാടാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles