Current Date

Search
Close this search box.
Search
Close this search box.

സംവരണത്തെ എതിര്‍ക്കുന്നവരാണ് അതിന്റെ ശമ്പളം പറ്റുന്നവര്‍ : സമദ് കുന്നക്കാവ്

ശാന്തപുരം : സംവരണത്തെ എതിര്‍ക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ ഗുണഭോക്താക്കളെന്ന് എഴുത്തുക്കാരനും ആക്റ്റിവിസ്റ്റുമായ സമദ് കുന്നക്കാവ്. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍  നടന്ന സീനിയര്‍ സാഹിത്യ സമാജത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ണമേല്‍ക്കോയ്മയുടെയും ജാതീയ ചിന്തയുടെയും സവിശേഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ മുഴുവന്‍ ജാതിവിഭാഗങ്ങളുടെയും രാഷ്ട്രീയ പ്രാതിനിധ്യമെന്ന സമൂഹികനീതിയുടെ ശബ്ദമാണ് സംവരണം ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു . സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്നും അത് പതിത ജനവിഭാഗത്തിന്റെ അതിജീവന മാര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.പി ഹമിദ്, അമീന്‍ ഫസല്‍, ശാദി നിഹാദ്, ഉവൈസ് ഹാറൂന്‍, ശഹബാസ് തുടങ്ങിയവര്‍ സംസാരിച്ചു. സമാജം സെക്രട്ടറി അമീന്‍ കെരീം സ്വാഗതവും അസിറ്റന്റ് സെക്രട്ടറി ഇഖ്ബാല്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

 

Related Articles