Current Date

Search
Close this search box.
Search
Close this search box.

‘സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്’ കാമ്പയിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല തുടക്കം

മലപ്പുറം: ‘സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്’ എന്ന പ്രമേയവുമായി ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ നടത്തുന്ന ശരീഅത്ത് കാമ്പയിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. ഹബീബ് ജഹാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ പ്രസിഡണ്ട് എം.സി. നസീറില്‍ നിന്ന് കാമ്പയിന്‍ കിറ്റ് സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നടന്നത്.
ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ നടക്കുന്ന കാമ്പയിനില്‍ വിപുലമായ പരിപാടികളാണ് ആസുത്രണം ചെയ്തിട്ടുള്ളത്. ഏപ്രില്‍ 30ന് മലപ്പുറത്ത് പ്രമുഖ വനിതകള്‍ പങ്കെടുക്കുന്ന സംസ്ഥാന വനിതാ സെമിനാര്‍ നടക്കും. സാമൂഹിക പ്രവര്‍ത്തകര്‍-ഫാമിലി കൗണ്‍സിലര്‍മാര്‍-അഭിഭാഷകര്‍ എന്നിവരുടെ സംഗമങ്ങള്‍, മുസ്‌ലിം സംഘടനാ നേതാക്കളുടെ ജാഗരണ സദസ്സുകള്‍, ‘വ്യക്തിനിയമവും മുസ്‌ലിം വ്യക്തികളും’ -സൗഹൃദ സംഗമങ്ങള്‍, ജില്ലയില്‍ മുപ്പത് കേന്ദ്രങ്ങളില്‍ കുടുംബ ചര്‍ച്ചാസംഗമങ്ങള്‍, തുടങ്ങി വിപുല പരിപാടികളാണ് സംഘാടനസമിതി തയ്യാറാക്കിയിട്ടുള്ളത്. വിവാഹം, ദാമ്പത്യം, ബഹുഭാര്യത്വം, സ്ത്രീ പുരുഷബന്ധം, ഏകസിവില്‍ കോഡ്, മുത്തലാഖ് എന്നിവിഷയങ്ങളില്‍ സൂക്ഷ്മ ചര്‍ച്ചാ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും കുടുംബജീവിതത്തില്‍ അവ പാലിക്കാനും മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുന്നതിലൂടെ ശരീഅത്തിനെതിരായ കുപ്രചാരണങ്ങളെ നേരിടാമെന്നും ഭദ്രവും സംതൃപ്തവുമായ കുടുംബജീവിതം സാധ്യമാകുമെന്നും ജമാഅത്ത് കരുതുന്നു. ഈ വശത്തിനാണ് കാമ്പയിന്‍ ശ്രദ്ധയൂന്നുന്നതെന്ന് ജില്ലാ സെക്രട്ടറി സി.എച്ച് ബഷീര്‍ വ്യക്തമാക്കി.

Related Articles