Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ മേല്‍ക്കോയ്മയില്‍ ശരിയായ സംവാദം പോലും തെറ്റാകുന്നു: കെ.ഇ.എന്‍

കോഴിക്കോട്: ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിനെതിരായ നീക്കങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വിവിധ സംഘടനാ നേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ഒന്നിക്കല്‍. മതപ്രബോധനം പൗരാവകാശമാണ് എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളിലാണ് സാകിര്‍ നായികിനെതിരായ നീക്കത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. തര്‍ക്കശാസ്ത്രപരമായ യുക്തി, മതപ്രഭാഷണങ്ങളില്‍ മേല്‍ക്കെനേടുന്നത് പരിമിതി തന്നെയാണ്. പ്രമോദ് മുത്തലിക് അടക്കമുള്ള പല സംഘ്പരിവാര്‍ നേതാക്കളുടെ പ്രഭാഷണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ ഒന്നുമല്ല. എന്നാല്‍, പ്രകോപന പ്രസംഗക്കാരെയൊന്നും വിലക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭരണകൂടത്തിന് ഇക്കാര്യത്തില്‍ സത്യസന്ധതയില്ല. സാകിര്‍ നായികിനെതിരായ നീക്കം ഇന്ത്യന്‍ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ മാത്രമുള്ള നടപടിയായി കാണാനാവില്ല. തങ്ങള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മറുഭാഗത്ത് സമവാക്യം ഉണ്ടാക്കാന്‍ 2014നു ശേഷം സംഘപരിവാര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണിത്. എന്നാല്‍, മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന വിധ്വംസക പ്രസ്ഥാനമാണ് സംഘ്പരിവാര്‍. ഐ.എസിനെ പ്രകീര്‍ത്തിക്കാന്‍ ഐ.എസ് മാത്രമേയുള്ളൂ. എന്നാല്‍, മാധ്യമങ്ങളുടെയടക്കം പരിലാളനയേല്‍ക്കുന്നവരാണ് സംഘ്പരിവാര്‍. സംഘ്പരിവാര്‍ മേല്‍ക്കോയ്മക്ക് കീഴില്‍ ശരിയായ സംവാദം പോലും തെറ്റായി മാറുന്നുവെങ്കിലും ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ കാണാതെ പോകുന്നതായി കെ.ഇ.എന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിന് സംഘ്പരിവാര്‍ കിണഞ്ഞു ശ്രമിക്കുന്ന കാലത്ത് വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് ഡോ. പി എ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. മത പബാധന രംഗത്തെ പ്രാരംഭ സാധ്യതപോലും ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എം.എം അക്ബര്‍ പറഞ്ഞു. മുസ്‌ലിം ഐക്യത്തെപ്പറ്റി പറയുന്ന സംഘടനകള്‍ പ്രസംഗ വേദികളില്‍ മാത്രമല്ല, എല്ലാ മേഖലയിലും അത് കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ജാബിര്‍ അമാനി, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സലാഹി എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍ ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി. അന്‍വര്‍ നന്ദിയും പറഞ്ഞു.

Related Articles