Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ കൊലകളില്‍ പ്രതിഷേധിച്ച് പ്രകടനവും മയ്യിത്ത് നമസ്‌കാരവും

കാസര്‍കോഡ്: ഗോരക്ഷാ ഭീകരര്‍ ഹരിയാനയില്‍ കൊലപ്പെടുത്തിയ 16കാരന്‍ ഹാഫിള് ജുനൈദിന് വേണ്ടിയും ഝാര്‍ഖണ്ഡില്‍ കൊലപ്പെടുത്തിയ അന്‍സാരിക്കു വേണ്ടിയും ഗോ രക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലകളില്‍ പ്രതിഷേധിച്ചും എസ്.ഐ.ഒ കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മയ്യിത്ത് നമസ്‌കാരവും നിര്‍വ്വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജബ്ബാര്‍ ആലങ്കോള്‍ ഉല്‍ഘാടനം ചെയ്തു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഐക്യപ്പെടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യൂസുഫ് ചെമ്പരിക്ക അഭിസംബോധന ചെയ്തു സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് റാഷിദ് മുഹ്‌യുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍ സെക്രട്ടറി അലി മന്‍സൂര്‍ നന്ദി പറഞ്ഞു. റാസിഖ് മഞ്ചേശ്വരം, അസ്‌ലം കെ.പി, റാഷിദ് എം.കെ.സി, ഇഅ്‌സാസുള്ള, സഫ്‌വാന്‍, അസ്‌റാര്‍ ബി.എ, തബ്ഷീര്‍ ഹുസൈന്‍, അമാന്‍, ജുബൈര്‍, ഇബ്രാഹിം സാബിത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Related Articles