Current Date

Search
Close this search box.
Search
Close this search box.

ഷാന്റോലാലിനെതിരായ യു.എ.പി.എ പിന്‍വലിക്കുക: സോളിഡാരിറ്റി

കോഴിക്കോട്: തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാന പോസ്റ്റര്‍ പതിച്ചു എന്നാരോപിച്ച് പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോലാലിനെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ അഭിപ്രായപ്പെട്ടു. യു.എ.പി.എ ചുമത്തുക തങ്ങളുടെ നയമല്ലെന്ന് മുഖ്യമന്ത്രി ഒരു ഭാഗത്ത് വ്യക്തമാക്കുമ്പോഴും യഥേഷ്ടം യു.എ.പി.എ ചുമത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്ര ലാഘവത്തോടെ യു.എ.പി.എ എടുത്തുപയോഗിക്കുന്നത് ജനാധിപത്യ സംവിധാനത്തെ പ്രതിസന്ധിയിലാക്കും. ജനാധിപത്യ രീതിയില്‍ പ്രതികരിക്കുന്നതിനെതിരെ പോലും കരിനിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്നതിനെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles