Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കയില്‍ മുസ്‌ലിം പള്ളികള്‍ക്കും കടകള്‍ക്കും നേരെ ബുദ്ധന്മാരുടെ ആക്രമണം

കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിം പള്ളികള്‍ക്കും മുസ്‌ലിം വ്യാപാരികളുടെ കച്ചവടകേന്ദ്രങ്ങള്‍ക്കും നേരെ ബുദ്ധ ദേശീയവാദികളുടെ ആക്രമണം. ശ്രീലങ്കയിലെ പ്രധാന പട്ടണമായ കാന്‍ഡി ജില്ലയിലാണ് ഒരു വിഭാഗം വര്‍ഗ്ഗീയ ലഹളക്ക് കോപ്പുകൂട്ടുന്നത്. സംഘര്‍ത്തെത്തുടര്‍ന്ന് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയാണിത്. പ്രശ്‌നം ബുദ്ധന്മാരും മുസ്‌ലിംകളും തമ്മിലുള്ള മതസംഘര്‍ഷമായി മാറിയിരിക്കുകയാണിപ്പോള്‍. സംഘര്‍ഷത്തില്‍ ഒരു ബുദ്ധ അനുയായി കൊല്ലപ്പെടുകയും നിരവധി മുസ്ലിം കച്ചവടക്കാരുടെ കടകള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഒരു സ്ഥലത്ത്  മാത്രം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഇപ്പോള്‍ രാജ്യത്തുടനീളം വ്യാപിക്കുകയാണെന്ന് പൊലിസ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്നും പൊലിസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

പ്രശ്‌നം വര്‍ഗ്ഗീയ സംഘര്‍ഷമായി മാറാതിരിക്കാന്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയുടെ കിഴക്കന്‍ മേഖലകളിലാണ് ജനക്കൂട്ടം മുസ്ലിം പള്ളികളും കടകളും തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് വര്‍ഗീയ സംഘര്‍ഷമായി മാറാന്‍ കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Related Articles