Current Date

Search
Close this search box.
Search
Close this search box.

ശൈഖ് സായിദ് പുസ്തക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

അബൂദാബി: പതിനൊന്നാമത് ശൈഖ് സായിദ് പുസ്തക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ‘അറബ് സംസ്‌കാരം ഇതരഭാഷകളില്‍’ എന്ന വിഭാഗത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് എന്നീ അഞ്ച് ഭാഷകളിലുള്ള പുസ്തങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. നേരത്തെ മൂന്ന് ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളാണ് പരിഗണിച്ചിരുന്നത്. ഇംഗ്ലീഷ് ഭാഷ സ്ഥിരമായും മറ്റ് രണ്ട് ഭാഷകള്‍ ചാക്രികമായി മാറുന്ന അവസ്ഥയിലുമാണ് പരിഗണിച്ചിരുന്നത്.
അഞ്ച് ഭാഷകളില്‍ പുരസ്‌കാരം നല്‍കുന്നത് പുസ്തക പരിശോധനയിലും മറ്റും പുരസ്‌കാര നിര്‍ണയ കമ്മിറ്റിക്ക് അധികജോലി വരുത്തിവെക്കുമെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് അബൂദബി മീഡിയ ബോര്‍ഡംഗം ഡോ. അലി ബിന്‍ തമീം പറഞ്ഞു. പുരസ്‌കാര വിതരണത്തിന്റെ ഭാഗമായി പുസ്തകോത്സവങ്ങളും സാംസ്‌കാരിക സെമിനാറുകളും സംഘടിപ്പിക്കുമെന്ന് പുരസ്‌കാര മാനേജര്‍ സഈദ് ഹംദാന്‍ പറഞ്ഞു.
യു.എ.ഇയുടെ രാഷ്ട്ര ശില്‍പിയും അബൂദാബി ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദിന്റെ പേരില്‍ 2007 മുതലാണ് അബൂദാബി സാംസ്‌കാരിക മന്ത്രാലയം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

Related Articles