Current Date

Search
Close this search box.
Search
Close this search box.

ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നാഷനല്‍ മിഷന്‍ പ്രചാരണം തുടങ്ങി

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ദേശീയ ദൗത്യത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. ശിഹാബ് തങ്ങളുടെ ഏഴാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി തുടക്കം കുറിക്കുന്ന പദ്ധതിയുടെ ഭാഗമായി വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പുകളും ബോധവല്‍കരണ പരിപാടികളും നടപ്പാക്കും. പശ്ചിമബംഗാള്‍, ആസ്സാം, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലാണ് പദ്ധതി പ്രഥമ ഘട്ടത്തില്‍ ആരംഭിക്കുക.
പശ്ചിമബംഗാളിലെ റ്റ്വന്റിഫോര്‍ ഫര്‍ഗാനക്കടുത്ത ബോണ്‍ഗോണില്‍ നടന്ന പ്രചാരണോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. മൗലാനാ നിഅ്മതുല്ല ഇദ്‌രീസ് അലി മണ്ടേല്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, ഹസന്‍ സഖാഫ് തങ്ങള്‍, വീരാന്‍ ഹാജി പൊട്ടച്ചിറ, അബ്ദുല്ല മാസ്റ്റര്‍ പട്ടാമ്പി, റിയാസ് കൊപ്പം, അബ്ദുല്‍ ലത്തീഫ് വിളയൂര്‍ പങ്കെടുത്തു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് മംഗലാപുരം ടൗണ്‍ഹാളിള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

Related Articles