Current Date

Search
Close this search box.
Search
Close this search box.

ശിഹാബ് തങ്ങള്‍ ഡിസ്റ്റന്‍സ് പ്രോഗ്രാം 28 വരെ അപേക്ഷിക്കാം

പട്ടിക്കാട്:  ജാമിഅ നൂരിയ്യയില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഡിസ്റ്റന്‍സ് പ്രോഗ്രാമിന്റെ പഠന കേന്ദ്രങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.  ജാമിഅ നൂരിയ്യ യുടെ ബഹുജന വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായാണ് ദ്വിവത്സര ഇസ്‌ലാമിക് ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നത്. സമസ്തക്ക് കീഴിലുള്ള മഹല്ലുജമാഅത്തുകള്‍, മദ്രസ സ്ഥാപനങ്ങള്‍, സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രാദേശിക യൂണിറ്റുകള്‍, പ്രവാസി സംഘടനകള്‍, സമസ്തയോട് അനുഭാവം പുലര്‍ത്തുന്ന ഇതര സംഘടനകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് കീഴില്‍ സ്റ്റഡിസെന്ററുകള്‍ അനുവദിക്കുന്നതാണ്.
തെരഞ്ഞെടുക്കപ്പെട്ട സൂറത്തുകള്‍, ആയത്തുകള്‍, ഖുര്‍ആനില്‍ വന്ന ദിക്‌റുകള്‍, ദുആകള്‍, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാന കര്‍മ്മങ്ങളുടെയും വിവാഹം, കച്ചവടം, തുടങ്ങിയ ഇടപാടുകളിലെയും കര്‍മ്മ ശാസ്ത്ര പാഠങ്ങള്‍, വിശ്വാസ കാര്യങ്ങള്‍, ചരിത്രം, ശാസ്ത്രം അനുബന്ധ കാര്യങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതായിരിക്കും.
ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, പ്രവാസികള്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന വിധമാണ് കോഴ്‌സ് സംവിധാനിച്ചിരിക്കുന്നത്. മദ്രസാ പ്രായം കഴിഞ്ഞ, ദീനീപഠനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കോഴ്‌സില്‍ പ്രവേശനം നല്‍കും. രജിസ്‌ട്രേഷന്‍, സ്റ്റഡിമെറ്റീരിയലുകള്‍ പഠിതാക്കള്‍ക്ക് കൈമാറല്‍, പരീക്ഷാസെന്റര്‍ നടത്തിപ്പ്, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയായിരിക്കും സെന്ററുകളുടെ ചുമതലകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jamianooriya.org  എന്ന വെബ്‌സൈറ്റിലോ 9249118304, 9747399584 എന്ന നമ്പറിലോ ബന്ധപ്പെടുക.

Related Articles