Current Date

Search
Close this search box.
Search
Close this search box.

ശിയാ പോരാളികള്‍ മൗസിലില്‍ പ്രവേശിക്കുമെന്നതാണ് ഞങ്ങളുടെ ഭയം: സൗദി

റിയാദ്: ഇറാഖിലെ മൗസിലിലില്‍ നടക്കുന്ന പോരാട്ടത്തില്‍ ഐഎസ് പരാജയപ്പെടുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. എന്നാല്‍ ശിയാ പോരാളികള്‍ അവിടെ പ്രവേശിച്ച് ‘രക്തക്കളം’ തീര്‍ക്കുമെന്ന് തങ്ങള്‍ ഭയക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മൗസിലില്‍ ഐഎസിനതിരെ നടക്കുന്ന പോരാട്ടത്തിന് ഈജിപ്തും ജോര്‍ദാനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഇറാഖിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ അവിടെ നടക്കുന്ന പോരാട്ടത്തില്‍ കുര്‍ദിസ്താനില്‍ നിന്നുള്ള പെഷ്മര്‍ഗ പോരാളികളും പങ്കെടുക്കുന്നുണ്ടെന്നും ആദ്യമായിട്ടാണ് അവര്‍ ഇറാഖ് സൈന്യത്തിനൊപ്പം പോരാടുന്നതെന്നും ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി പറഞ്ഞു.

Related Articles