Current Date

Search
Close this search box.
Search
Close this search box.

ശാന്തപുരം ഹജ്ജ് ക്യാമ്പ് ജൂലൈ 5ന്

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ഓഡിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഹാജിമാര്‍ക്കുള്ള ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 5, ബുധനാഴ്ച നടക്കുന്ന ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ഇല്യാസ് മൗലവി, സലീം മമ്പാട്, എം.സി. നസീര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9745167609, 0483 2735127 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles