Current Date

Search
Close this search box.
Search
Close this search box.

ശരീഅത്ത് കൗണ്‍സിലിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: വിവാഹമോചന ഉത്തരവുകള്‍ പാസ്സാക്കുക, തര്‍ക്കങ്ങളില്‍ കക്ഷികളെ വിളിച്ചുവരത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക വഴി ശരീഅത്ത് കൗണ്‍സില്‍ സാധാരണ കോടതികള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് സുപ്രീംകോടതിവിധിക്കെതിരാണെന്നും ആരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയെത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ബ്രിട്ടനിലെ ഇന്ത്യന്‍ പൗരന്‍ അബ്ദുല്‍ റഹ്മാന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗല്‍, ജസ്റ്റിസ് ആര്‍ മാധവന്‍ എന്നവരടങ്ങിയ ബെഞ്ച് ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ചെന്നൈ പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. മക്കാ മസ്ജിദിലും സംസ്ഥാനത്തെ മറ്റുവിവധ ഭഗങ്ങളിലും പ്രര്‍ത്തിക്കുന്ന ശരീഅ കൗണ്‍സിലുകള്‍ കാരണം പ്രയാസപ്പെടുന്ന വലിയ വിഭാഗം മുസ്‌ലിംകളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഹരജി സമര്‍പ്പിച്ചതെന്ന് ഹരജിക്കാരന്‍ അവകാശപ്പെട്ടു.
ഈയൊരു വ്യവസ്ഥ നൂറുകണക്കിന് മുസലിംകുടുംബങ്ങളെ ബാധിക്കുന്നുണ്ടെന്നും കൗണ്‍സിലിന്റെ ഉത്തരവുകളും വിധികളും ശരീഅത്തിന് അനുസ്തൃമായ രീതിയിലാണെന്ന് ധാരണ മുസ്‌ലിംകളില്‍ സൃഷ്ടിക്കുകയും ഇത് പിന്തുടരല്‍ മുസലിംകളുടെ മതപരമായ ബാധ്യതയായി അവര്‍ കരുതുകയും ചെയ്യുന്നതായും ഹരജിക്കാരന്‍ പറഞ്ഞു.
കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത് കോടതിക്ക് സമാനമായ രീതിയിലാണെന്നും നിറത്തില്‍ വ്യത്യാസമുണ്ടെങ്കിലും ജഡ്ജിക്ക് സമാനമായ മേലങ്കിയാണ് ഓഫീസ് അധ്യക്ഷന്‍ ധരിക്കുന്നതെന്നും ഹരജിക്കാരന്‍ ചുണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ കൗണ്‍സിലിന്റെയും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു മുഴവന്‍ സംഘടനകളുടെയും തര്‍ക്ക പരിഹാര വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തവെപ്പിക്കണമെന്നും ഹരജിക്കാരന്‍ അധികൃതരോട് ആവശ്യപ്പെട്ടു.   

 

Related Articles