Current Date

Search
Close this search box.
Search
Close this search box.

വ്യോമയാന സുരക്ഷ: ഖത്തറും ഇറാഖും സഹകരണത്തിന് ധാരണ

ദോഹ: വ്യോമയാന മേഖലയിലെ സുരക്ഷക്കായി  അയല്‍ രാജ്യമായ ഇറാഖുമായി സഹകരിക്കാന്‍ ഖത്തര്‍ ധാരണയിലെത്തി. ഖത്തര്‍ ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഇതിനായുള്ള പ്രാരംഭനടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

ഇറാഖി എയര്‍വേസിന്റെ സമീപകാല നേട്ടങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ആദ്യ പടിയെന്ന് ഖത്തര്‍ അറിയിച്ചു. ഇറാഖിലേക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വ്യോമ ഗതാഗതത്തിന് ഇത് നന്നായി ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഏവിയേഷന്‍ മേഖലയിലല്‍ സഹകരിക്കാനും സേവനങ്ങള്‍ കൈമാറ്റം ചെയ്യാനും ഒരുമിച്ചു മുന്നേറാനും തീരുമാനിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് ഇറാഖിന്റെ ഗതാഗത മന്ത്രി ഖത്തര്‍ സന്ദര്‍ശിച്ച വേളയിലാണ് സഹകരണത്തിന് ധാരണയായത്.

 

Related Articles