Current Date

Search
Close this search box.
Search
Close this search box.

വ്യാജ വാര്‍ത്തകളുടെ പ്രചാരകരാവാതിരിക്കുക: ജലാലുദ്ദീന്‍ ഉമരി

ന്യൂഡല്‍ഹി: മുഴുവന്‍ സമൂഹത്തെയും നമുക്ക് മാറ്റാനാവില്ലെങ്കിലും നമ്മുടെ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും ഇസ്‌ലാമിനെ ശരിയായി പ്രതിനിധാനം ചെയ്യുന്നവരായി മാറ്റാനുള്ള ശ്രമങ്ങളെങ്കിലും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ന്യൂഡല്‍ഹിയിലെ കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച് ഇഫ്താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അല്ലയോ വിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, സത്യവാന്മാരോടൊപ്പം നിലകൊള്ളുകയും ചെയ്യുവിന്‍.’ എന്നാണ് ഖുര്‍ആന്‍ ഉപദേശിക്കുന്നത്. അതുകൊണ്ടു തന്നെ താന്‍ സഹവസിക്കുന്നത് ആരോടൊപ്പമാണെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. സ്വാര്‍ഥരും വിശ്വസിക്കാന്‍ കൊള്ളാത്തവരുടേതുമായ കൂട്ടുകെട്ടുപേക്ഷിച്ച് ആത്മാര്‍ഥതയും സത്യസന്ധതയുമുള്ളവര്‍ക്കൊപ്പം സഹവസിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്വോഗജനകവും വ്യാജവുമായ റിപോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വസ്തുത ഉറപ്പുവരുത്താതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തബ്‌ലീഗ് ജമാഅത്തിലെ രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലെ ഏറ്റുമുട്ടലുകളെ സംബന്ധിച്ച് മാധ്യമ റിപോര്‍ട്ടുകളെ കുറിച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി അവക്കിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles