Current Date

Search
Close this search box.
Search
Close this search box.

വ്യാജ പ്രസ്താവനകള്‍ ഗള്‍ഫ് അഖണ്ഡതയെ ബാധിക്കും: ഖത്തര്‍ എഴുത്തുകാരന്‍

ദോഹ: ഖത്തര്‍ വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം വ്യാജ പ്രസ്താവനകള്‍ റിപോര്‍ട്ട് ചെയ്യുന്നത് തുടരുന്ന ചാനലുകളുടെ പ്രവര്‍ത്തനത്തെ അപലപിച്ചു കൊണ്ട് ഖത്തറിലെ പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജാബിര്‍ അല്‍ഹറമി രംഗത്ത്. ഗള്‍ഫ് നാടുകളുടെ അഖണ്ഡതയെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണിതെന്നും അതിന് ഉത്തരവാദികളായവരെ ഖത്തര്‍ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമ സംവിധാനങ്ങള്‍ തങ്ങളുടെ തൊഴിലിന് നിരക്കാത്ത ഈ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു എന്നത് ആശ്ചര്യകരവും അപലപനീയവുമാണെന്ന് അല്‍ജസീറ ചാനലിനോട് അദ്ദേഹം പറഞ്ഞു. ന്യൂസ് ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം അതില്‍ പ്രചരിപ്പിച്ച ഖത്തര്‍ അമീറിന്റെ പേരിലുള്ള പ്രസ്താവന വ്യാജമാണെന്ന് ഖത്തര്‍ ഭരണകൂടം ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. സൂക്ഷ്തമയും അവതാനതയും ആവശ്യമുള്ള ഒന്നാണ് മാധ്യമ പ്രവര്‍ത്തനമെന്നും ഏതൊരു പ്രസ്താവനയും അതുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നോ കേന്ദ്രങ്ങളില്‍ നിന്നോ മാധ്യമങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles